വെള്ളം കിട്ടാത്തതിന്‍റെ പേരിൽ മെഡിക്കൽ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയെ മർദിച്ചു

തെലങ്കാന: സർക്കാർ നിയന്ത്രണത്തിലുള്ള കാകതീയ മെഡിക്കൽ കോളജിൽ പഠിക്കുന്ന ഏഴ് എം.ബി.ബിഎസ് വിദ്യാർഥികൾക്കെതിരെ വാറങ്കൽ പൊലീസ് റാഗിങിന് കേസെടുത്തു. മൂന്നാം വർഷ സീനിയർ വിദ്യാർഥികളാണ് രണ്ടാം വർഷ ജൂനിയർ വിദ്യാർഥിയെ മർദിച്ചത്. ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗിംഗ് നടത്തിയതിനെ തുടർന്ന് 10 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

റാഗിങ്ങിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മാറ്റെവാഡ പൊലീസ് ഇൻസ്‌പെക്ടർ എൻ. വെങ്കിടേവർലു പറഞ്ഞു. രാജസ്ഥാൻ സ്വദേശിയായ രണ്ടാം വർഷ വിദ്യാർഥിയോട് സീനിയേഴ്‌സ് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും വിസമ്മതിച്ചപ്പോൾ അവർ തന്നെ മർദിക്കുകയായിരുന്നെന്നും വിദ്യാർഥി പരാതി നൽകിയിരുന്നു. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഏഴ് വിദ്യാർഥികൾക്കെതിരെ ഐ.പി.സി. വിവിധ വകുപ്പുകൾ പ്രകാരവും റാഗിംഗ് നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. കോളേജിലെ ആന്‍റി റാഗിംഗ് കമ്മിറ്റി ചൊവ്വാഴ്ച ചേരുമെന്നും യോഗത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും ഭാവി നടപടികളെന്നും കെ.എം.സി പ്രിൻസിപ്പൽ ഡോ ദിവ്വേല മോഹൻദാസ് അറിയിച്ചു.

Tags:    
News Summary - Medical students beat a junior student for not getting water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.