ദിഷ രവിയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; കേ​ന്ദ്ര സർക്കാറിനെതിരെ മീന ഹാരിസ്​

ബം​ഗ​ളൂ​രു: ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ഉ​ൾ​പ്പെ​ട്ട ടൂ​ൾ കി​റ്റ് കേ​സി​ൽ യു​വ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ദിഷ രവിയെ അറസ്റ്റ്​ ചെയ്​തതിൽ വ്യാപക പ്രതിഷേധം. ഫ്രൈ​ഡേ ഫോ​ർ ഫ്യൂ​ച്ച​ർ കാ​മ്പ​യിെൻറ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളാ​യ ദി​ഷ ര​വിയെ (21) ബം​ഗ​ളൂ​രു​വി​ലെ സൊ​ല​ദേ​വ​ന​ഹ​ള്ളി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​കീ​ട്ട് ആ​റി​നു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച് അ​റ​സ്​​റ്റ് രേ​ഖ​പ്പെ​ടു​ത്തി.

സംഭവത്തിൽ പസ്യവിമർശനവുമായി അമേരിക്കൻ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിന്‍റെ ബന്ധുവും ഡെമോക്രാറ്റിക്​ പാർട്ടി പ്രവർത്തകയുമായ മീന ഹാരിസ്​ രംഗത്തെത്തി. 'ഇന്ത്യ ബീയിങ്​ സൈലൻസ്​ഡ്​' എന്ന ഹാഷ്​ടാഗിൽ ട്വിറ്ററിൽ വലിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​. തമിഴ്​നടൻ നടൻ സിദ്ധാർഥ്​ ദിഷ രവിയു​െട അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ മാധ്യമ പ്രവർത്തകരായ നികൊളസ്​ ഡേവ്​സ്​, ആദം റോബർട്​സ്​ അടക്കമുള്ളളവരും പ്രതിഷേധത്തിൽ പങ്കുചേർത്തു. 

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്​​​ട്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ട്വീ​റ്റ് െച​യ്ത ടൂ​ൾ കി​റ്റു​മാ​യി (ഗൂ​ഗ്​​ൾ ഡോ​ക്യു​മെൻറ്) ബ​ന്ധ​പ്പെ​ട്ട് ഫെ​ബ്രു​വ​രി നാ​ലി​നാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത​ത്. കേ​സി​ലെ ആ​ദ്യ​ത്തെ അ​റ​സ്​​റ്റാ​ണി​ത്. ഗ്രെ​റ്റ തു​ൻ​ബ​ർ​ഗിെൻറ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തെ ക​ർ​ഷ​ക സ​മ​രം അ​ന്താ​രാ​ഷ്​​​ട്ര ശ്ര​ദ്ധ​നേ​ടി​യ​ത്. സ​മ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ഇ​ത്ത​രം ടൂ​ൾ കി​റ്റ് പ്ര​ച​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, ഗ്രെ​റ്റ ട്വീ​റ്റ് െച​യ്ത ടൂ​ൾ കി​റ്റി​ന് പി​ന്നി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് പൊ​ലീ​സ് വാ​ദം.

ദി​ഷ ര​വി ബം​ഗ​ളൂ​രു മൗ​ണ്ട് കാ​ർ​മ​ൽ വ​നി​ത കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദം നേ​ടി​യ ശേ​ഷം സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യി​ലെ മാ​നേ​ജ​റാ​ണ്. രാ​ജ്യ​ദ്രോ​ഹം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വി​ദ്വേ​ഷ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ദി​ഷ ര​വി​യെ ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി അ​ഞ്ചു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ടൂ​ൾ കി​റ്റ് ഉ​ണ്ടാ​ക്കി​യ​ത് താ​ന​ല്ലെ​ന്നും ര​ണ്ടു വ​രി മാ​ത്ര​മാ​ണ് എ​ഡി​റ്റ് ചെ​യ്ത​തെ​ന്നും ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്നും ദി​ഷ കോ​ട​തി​യെ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ വി​തു​മ്പി​ക്കൊ​ണ്ടാ​ണ് ദി​ഷ ത‍െൻറ ഭാ​ഗം വി​ശ​ദീ​ക​രി​ച്ച​ത്. ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​റി​യേ​ണ്ട​തും അ​വ​ർ ചെ​യ്യേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു ഗ്രെ​റ്റ തു​ൻ​ബ​ർ​ഗ് ട്വീ​റ്റ് ചെ​യ്ത ടൂ​ൾ കി​റ്റി​ൽ അ​ട​ങ്ങി​യി​രു​ന്ന​ത്. അ​റ​സ്​​റ്റി​നെ നി​ര​വ​ധി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ അ​പ​ല​പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.