മീററ്റ് കൊലപാതകം: ജയിലിൽ കഞ്ചാവ് ചോദിച്ച് ഷാഹിൽ, മോർഫിൻ ഇഞ്ചക്ഷൻ വേണമെന്ന് മുസ്കാൻ; ഭക്ഷണം വേണ്ടെന്ന് പ്രതികൾ

മീററ്റ് കൊലപാതകം: ജയിലിൽ കഞ്ചാവ് ചോദിച്ച് ഷാഹിൽ, മോർഫിൻ ഇഞ്ചക്ഷൻ വേണമെന്ന് മുസ്കാൻ; ഭക്ഷണം വേണ്ടെന്ന് പ്രതികൾ

ന്യൂഡൽഹി: മീററ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്കാൻ റസ്തോഗിക്കും ഷാഹിലിനും ജയിലിൽ ഭക്ഷണം വേണ്ട പകരം ലഹരി വസ്തുക്കൾ വേണമെന്നാണ് ഇരുവരുടേയും ആവശ്യം. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭിനെ കാമുകൻ ഷാഹിലുമൊത്ത് കൊലപ്പെടുത്തിയ കേസിലാണ് മുസ്കാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലുള്ളത്.

എന്നാൽ, നിലവിൽ ജയിലിലുള്ള രണ്ട് പ്രതികളും ഭക്ഷണം കഴിക്കാൻ തയാറാവുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പകരം ഇരുവരും ലഹരി വസ്തുക്കളാണ് ആവശ്യപ്പെടുന്നത്. മോർഫിൻ ഇഞ്ചക്ഷൻ വേണമെന്നാണ് കേസിലെ പ്രതിയായ മുസ്കാന്റെ ആവശ്യം. ഷാഹിലിന് കഞ്ചാവ് മതി. ലഹരിക്ക് അടിമകളായതിനാൽ ഇരുവരും കഴിയുന്ന സെല്ലുകളിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജയിലധികൃതർ അറിയിച്ചു.

ഭർത്താവിന് കൊന്നതിന് പിന്നാലെ മീററ്റിലെ യുവതി പോയത് കാമുകനൊപ്പം അവധിയാഘോഷിക്കാൻ ​കസോളിലേക്ക്. മണാലിയിലും ​കസോളിലും യുവതിയും കാമുകനും അവധിയാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.മാര്‍ച്ച് നാലിനാണ് മുസ്കാനും സാഹിലും ചേര്‍ന്ന് സൗരഭിനെ കൊല്ലുന്നത്. ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.‌‌

2016 ലാണ് സൗരഭ് രാജ്പുത്തും മുസ്‌കാൻ റസ്‌തോഗിയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാര്‍ക്കും ബന്ധത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലിയും ഉപേക്ഷിച്ചു. ഇതോടെ ഇരുവരും മീററ്റില്‍ വാടക വീട്ടിടെടുത്ത് താമസം മാറുകയായിരുന്നു.2019 ല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. അതിനിടെയാണ് തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി. പിന്നീട് മര്‍ച്ചന്‍റ് നേവിയിലെ ജോലി ലഭിച്ചതോടെ 2023 ലാണ് സൗരഭ് ലണ്ടനിലേക്ക് പോയത്.

Tags:    
News Summary - Meerut murder accused suffer ‘severe’ drug addiction; refusing food, demanding marijuana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.