മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ; റാലി നടത്തുമെന്ന് ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു റാലിക്കു മേഘാലയ സർക്കാർ അനുമതി നിഷേധിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനത്തും ദേശീയ തലത്തിലും വിവാദം ഉയർന്നുകഴിഞ്ഞു. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹിൽസ് സൗത്ത് തുറയിലെ പി.എ സാങ്മ സ്റ്റേഡിയത്തിൽ 24ന് നടത്താനിരുന്ന റാലിക്കാണു സംസ്ഥാന കായികവകുപ്പ് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതിൽ പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ, റാലിയുമായി മുന്നോട്ടുപോകുമെന്നു ബി.ജെ.പി അറിയിച്ചു. നാഷനലിസ്റ്റ് പീപ്പിൾസ് പാർട്ടി (എൻ.പി.പി) ആണ് മേഘാലയ ഭരിക്കുന്നത്. ഇവിടെ ഭരണത്തിന് എൻ.പി.പിക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും മുഖാമുഖം ആണ് ഏറ്റുമുട്ടുന്നത്.

ബി.ജെ.പി അധികാരത്തിലെത്തിയാൽ ഈ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നു പറഞ്ഞ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയമാണിത്. പുതിയ വേദി കണ്ടെത്തി റാലി നടത്താനാണ് ബി.ജെ.പി നീക്കം. 24ന് ഷില്ലോങ്ങിലും മോദിയുടെ റോഡ് ഷോ ഉണ്ട്.

Tags:    
News Summary - Meghalaya government denied permission to Modi's rally; BJP will hold a rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.