ന്യൂഡൽഹി: നാഗാലാൻഡിൽ ബി.ജെ.പി സഖ്യവും മേഘാലയയിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു എൻ.പി.പിയും അധികാരം നിലനിർത്തുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ. നാഗാലാൻഡിൽ ആകെ 60 സീറ്റാണുള്ളത്. ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 35 മുതൽ 43 വരെ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം.
ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം - 35 മുതൽ 43 വരെ
എൻ.പി.എഫ് -2 മുതൽ അഞ്ച് വരെ
എൻ.പി.പി -പൂജ്യം അല്ലെങ്കിൽ ഒന്ന്
കോൺഗ്രസ് - 1 മുതൽ 3 വരെ
മറ്റുള്ളവർ -6 മുതൽ 11 വരെ
അതേസമയം, മേഘാലയയിൽ എൻ.പി.പി 21 മുതൽ 26 വരെ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. ബി.ജെ.പി 6 മുതൽ 11 സീറ്റ് വരെ നേടും. ഇത്തവണ ഇരുകക്ഷികളും വേറെ വേറെയാണ് മത്സരിച്ചത്. ആകെ 60 സീറ്റുകളാണുള്ളത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
എൻ.പി.പി -21 മുതൽ 26 വരെ സീറ്റ്
ബി.ജെ.പി - 6 മുതൽ 11 സീറ്റ് വരെ
തൃണമൂൽ കോൺഗ്രസ് -8 മുതൽ 13 വരെ
കോൺഗ്രസ് - 3 മുതൽ 6 വരെ
മറ്റുള്ളവർ - 10 മുതൽ 19 വരെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.