ആ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ് മേഘ്ന രാജ്; 'ഇത് സത്യമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു'

കന്നടയിലും മലയാളത്തിലുമൊക്കെ തിളങ്ങിയ നടിയാണ് മേഘ്നരാജ്. കന്നട നടനായ ചിരഞ്ജീവി സർജയാണ് ഇവരെ വിവാഹം കഴിച്ചത്. വിവാഹശേഷം വളരെപ്പെട്ടെന്നായിരുന്നു ചിരഞ്ജീവിയുടെ മരണം. 2020 ജൂണിലായിരുന്നു അത്. ഭർത്താവ് മരിക്കുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘ്ന. മകനായ റയാൻ രാജ് സർജ എന്ന സിമ്പയെ ആരാധകർക്കുമുന്നിൽ ആദ്യമായി പരിചയപ്പെടുത്തിയത് കഴിഞ്ഞ വർഷത്തെ പ്രണയദിനത്തിലായിരുന്നു.


ഈ വർഷത്തെ പ്രണയ ദിനത്തിൽ വീണ്ടും സ്ക്രീനു മുന്നിൽ എത്തിയിരിക്കുകയാണ് മേഘ്ന. കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ വിധികർത്താവണ് ഇവർ. ഷോയുടെ പുതിയ എപ്പിസോഡിൽ തന്റെ ആദ്യ വാലന്റൈൻസ് ഡേയെക്കുറിച്ചും ചിരഞ്ജീവിയിൽനിന്നും കിട്ടിയ വിവാഹ വാർഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. 2019 ൽ തന്റെ ആദ്യ വിവാഹ വാർഷിക ദിനത്തിൽ ഒരു നെക്ലേസ് ആണ് സമ്മാനമായി കിട്ടിയതെന്ന് മേഘ്ന പറഞ്ഞു.


തുടർന്ന് റിയാലിറ്റി ഷോയുടെ സംഘാടകർ ചിരഞ്ജീവി സർജയുടെ ശബ്ദം വേദിയിൽ കേൾപ്പിച്ചു. ഇതോടെ നിയന്ത്രണംവിട്ട മേഘ്ന വിങ്ങിപ്പൊട്ടുകയായിരുന്നു. ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവർ ചേർന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ മേഘ്ന പറഞ്ഞത്.

Full View

Tags:    
News Summary - Meghna Raj bursts into tears at the sound; ‘I wish it were true’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.