‘‘70 കൊല്ലം മുമ്പുള്ള പൗരത്വരേഖ പരിശോധിക്കാം, പക്ഷേ കോവിഡ്​ ടെസ്​റ്റ്​ നടത്താൻ വയ്യ’’

കൊൽകത്ത: കോവിഡ്​ ടെസ്​റ്റുകൾ നടത്തുന്നതിൽ  വീഴ്​ചവരുത്തിയ കേന്ദ്രസർക്കാരിനെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ്​ നേതാവും എം.പിയുമായ മഹുവ മൊയ്​ത്ര. എൻ.ആർ.സിക്കും എൻ.പി.ആറിനുമായി എല്ലാ ഇന്ത്യക്കാരുടെയും 70 വർഷം മുമ്പുള്ള പൗരത്വ രേഖ പരിശോധിക്കാനൊരുങ്ങുന്നവർ തന്നെയാണ്​ ഇപ്പോൾ 130കോടി ജനങ്ങളുടെ കോവിഡ്​ ടെസ്​റ്റ്​ നടത്തുന്നത്​ അസാധ്യ​െമന്ന്​ പറയുന്നത്​ - ​മഹുവ മൊയ്​ത്ര ട്വീറ്റ്​ ചെയ്​തു. 

രാജ്യത്ത് ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് മൊയ്ത്രയുടെ ട്വീറ്റ്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകള്‍ കുറവാണെന്ന വിമര്‍ശം ശക്തമാണ്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 9,983 കേസുകളും 206 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 9983 കോവിഡ് കേസും 206 മരണവുമാണ് സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,56,611. രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷമാവാൻ 109 ദിവസം എടുത്തെങ്കിൽ രണ്ട് ലക്ഷത്തിലേക്ക് എത്താൻ എടുത്തത് 15 ദിവസം മാത്രമാണ്.

Tags:    
News Summary - mehuva moithra against central goverment malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.