വനിതാ ഖാപ്പ് പഞ്ചായത്തിന് പുറപ്പെട്ട പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയെ പൊലീസ് തടഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ ഖാപ്പ് പഞ്ചായത്ത് നടത്താനായി ഡൽഹിയിലേക്ക് മാർച്ച് നടത്തിയ പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയെ അമ്പാല അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഗുസ്തി താരങ്ങൾക്ക് വേണ്ടി നടത്തുന്ന വനിതാ ഖാപ്പ് പഞ്ചായത്തിൽ പ​​ങ്കെടുക്കാൻ അമൃത്സറിൽ നിന്നാണ് കർഷക സംഘം യാത്ര തുടങ്ങിയത്.

ഭാരതീയ കിസാൻ യൂനിയൻ നേതാവ് ഗുർനാം സിങ് ചരുണി ഉൾപ്പെ​ടെ നിരവധി കർഷക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 4.45 ഓടെയാണ് സംഭവം. ഇവരുടെ സംഘത്തിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പ്രദേശം പൊലീസ് വളഞ്ഞതിനാൽ ഇവർ ദേശീയപാത 44 ലെ മാൻജി സാഹിബ് ഗുരുദ്വാരയിൽ രാത്രി തങ്ങുകയായിരുന്നു.

തുടർന്ന് പൊലീസ് ഗുരുദ്വാരയുടെ പ്രവേശനകവാടങ്ങളെല്ലാം അടച്ചുപൂട്ടി. സംഘത്തെ പോകാൻ അനുവദിക്കുകയോ പ്രതിഷേധം നേരിടുകയോ ചെയ്യണമെന്ന് സർക്കാറിന് കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. 

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ​ട​ക്കം ഏ​ഴ്‌ വ​നി​താ ഗു​സ്‌​തി​താ​ര​ങ്ങ​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ഗു​സ്‌​തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്‌ ഭൂ​ഷ​ണെ അ​റ​സ്റ്റ്‌ ചെ​യ്യ​ണ​മെ​ന്ന്‌ ആ​വ​ശ്യ​പ്പെ​ട്ടാണ്​ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ഗു​സ്തി താ​ര​ങ്ങ​ൾ സമരം നടത്തുന്നത്.

ഹ​രി​യാ​ന, രാ​ജ​സ്​​ഥാ​ൻ, പ​ഞ്ചാ​ബ്, യു.​പി സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​നി​ത​ക​ളാ​ണ്​ ഖാ​പ്​ പ​ഞ്ചാ​യ​ത്തി​നാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തു​മെന്ന് അറിയിച്ചത്. ജ​ന്ത​ർ​മ​ന്ത​റി​ൽ​നി​ന്ന് 11.30ന്​ ​പാ​ർ​ല​മെ​ന്‍റി​ലേ​ക്ക്​ മാ​ർ​ച്ചാ​യി പു​റ​പ്പെ​ടാനായിരുന്നു തീരുമാനം. ​ഇ​തോ​ടൊ​പ്പം ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ​നി​ന്ന്​ ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള സം​ഘം പാ​ർ​ല​മെ​ന്‍റി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്താനും തീരുമാനിച്ചിരുന്നു.

എന്നാൽ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വന സു​രക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തികളിൽ പോലും സുരക്ഷ ശക്തമാക്കി, പ്രതിഷേധക്കാരെ ഡലഹിയിലേക്ക് കടക്കുന്നത് തന്നെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്.

എന്തുവന്നാലും ഖാപ്പ് പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് തന്നെയാണ് താരങ്ങളുടെ നിലപാട്. എന്നാൽ ഒരു തരത്തിലുള്ള പഞ്ചായതും നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസും വ്യക്തമാക്കി.

Tags:    
News Summary - Members of the Punjab Kisan Mazdoor Sangharsh Committee were stopped at the Ambala border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.