മുംബൈ: രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നാരോപിച്ച് ആർ.എസ്.എസിെൻറ ന്യൂനപക്ഷ സെ ല്ലായ മുസ്ലിം രാഷ്ട്രീയ മഞ്ചിെൻറ (എം.ആർ.എം) നാഗ്പുർ നേതാക്കളും അണികളും സംഘടന വി ട്ടു. എം.ആർ.എം മഹാരാഷ്ട്ര സഹ സംഘാടക ഇക്റാ ഖാൻ, നാഗ്പുർ യൂനിറ്റ് അധ്യക്ഷൻ റിയാസ് ഖ ാൻ, കൺവീനർ സുശീല സിൻഹ തുടങ്ങിയവുടെ നേതൃത്വത്തിലാണ് കൂട്ട പാർട്ടിവിടൽ.
ശനിയാ ഴ്ച നാഗ്പുരിൽ നടന്ന ചടങ്ങിൽ നാഗ്പുർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നാന പടോലെയുടെ സാന്നിധ്യത്തിൽ ഇവർ കോൺഗ്രസിൽ ചേർന്നു. 5,000 പേർ എം.ആർ.എം വിട്ടെന്ന് റിയാസ് ഖാനുമായി അടുത്തവൃത്തങ്ങൾ അവകാശപ്പെട്ടപ്പോൾ 250ഒാളം പേരാണ് വിട്ടതെന്ന് സംസ്ഥാന കൺവീനർ മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
ഒപ്പമുണ്ടെന്ന് പുറംലോകത്തെ കാണിക്കാൻ മാത്രമുള്ള കാഴ്ച വസ്തുമാത്രമാണ് ആർ.എസ്.എസ് നേതൃത്വത്തിന് മുസ്ലിംകളെന്ന് ഇവർ പറയുന്നു. പൊതുപരിപാടികളിൽ ബുർഖ ധരിക്കണമെന്ന് പ്രത്യേക നിർദേശങ്ങളുണ്ടായിരുന്നു. മുൻനിരയിൽ ഇരുത്തുകയും ചെയ്യും -ഇഖ്ര ഖാൻ ആരോപിച്ചു. റമദാനിൽ ആർ.എസ്.എസ് ആസ്ഥാനത്ത് ഇഫ്താർ നടത്തണമെന്ന അപേക്ഷ ഇന്നുവരെ പരിഗണിച്ചിട്ടില്ലെന്നും എം.ആർ.എം വിട്ടവർ ആരോപിച്ചു.
സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയും വാക്കു പാലിക്കാതെ വഞ്ചിച്ചതായി റിയാസ് ഖാൻ ആരോപിച്ചു. ഹിന്ദു സമുദായത്തിൽനിന്നുള്ള നെയ്ത്തുതൊഴിലാളികളായ ഹൽബകളും റിയാസ് ഖാനൊപ്പം എം.ആർ.എം വിട്ട് കോൺഗ്രസിൽ ചേർന്നു. ഹൽബകൾക്കും ചപ്പർബന്ദ് ഷാ സമുദായത്തിനും ജാതീയ അംഗീകാരം ഉറപ്പുനൽകിയ ഗഡ്കരി പിന്നീട് അവഗണിച്ചതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.