ന്യൂഡൽഹി: മാനസികാരോഗ്യ പരിരക്ഷ നിയമത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ബാധ്യതയുണ്ടെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കി. 2018 മുതൽ നിയമം പ്രാബല്യത്തിലുണ്ട്.
അത് അവഗണിക്കുന്നത് നിയമ താൽപര്യങ്ങൾക്ക് എതിരാണെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു. ഇക്കാര്യം ഇൻഷുറൻസ് മേഖല നിയന്ത്രിക്കുന്ന 'ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്െമൻറ് അതോറിറ്റി' (ഐ.ആർ.ഡി.എ.ഐ) ഉറപ്പാക്കണം. കമ്പനികൾ നിയമം നടപ്പാക്കാതിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കരുത്. ഇങ്ങനെ പോയാൽ ഐ.ആർ.ഡി.എ.ഐക്കെതിരെയും നടപടി എടുക്കേണ്ടിവരും. അവർ ഇൻഷുറൻസ് കമ്പനികൾക്കെതിരെ ഒന്നും ചെയ്യുന്നില്ല. കോടതി ഉത്തരവുകളുണ്ടാകുേമ്പാൾ ചില തീരുമാനങ്ങളെടുക്കുന്നു എന്നു മാത്രം. ഇൻഷുറൻസ് കമ്പനികളുടെ എല്ലാ പോളിസികളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
മനോരോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് കാണിച്ച് നാഷനൽ ഇൻഷുറൻസ് കമ്പനി 'സ്കിസോഫ്രീനിയ' രോഗാവസ്ഥയുള്ള സ്ത്രീയുടെ ചികിത്സച്ചെലവ് തിരിച്ചുകിട്ടാനുള്ള അപേക്ഷ തള്ളിയിരുന്നു.ഇവർ ഇൻഷുറൻസ് ഓംബുഡ്മാനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയിൽ ഹരജി നൽകിയത്.
ഇവർക്ക് ചികിത്സക്ക് ചെലവായ 6.67 ലക്ഷം തിരിച്ചുകിട്ടാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇൻഷുറൻസ് കമ്പനിക്ക് 25,000 രൂപ പിഴയും ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.