ചെന്നൈ: യോജിപ്പിലെത്തിയെന്ന വാർത്തകൾക്ക് പുറകെ എടപ്പാടി പക്ഷവും പനീർസെൽവം പക്ഷവും വീണ്ടും ഇടയുന്നു. ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളാണ് ഇേപ്പാൾ പുറത്തു വരുന്നത്. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പാർട്ടി പുറത്താക്കിയ ശശികലയും ടി.ടി.വി ദിനകരനും ഉൾപ്പെട്ടതാണ് പനീർസെൽവം പക്ഷത്തെ ഇപ്പോൾ ചൊടിപ്പിച്ചത്. ശശികല എ.െഎ.എ.ഡി.എം.കെ പാർട്ടി ജനറൽ സെക്രട്ടറിയും ടി.ടി.വി ദിനകരൻ ഡെപ്യൂട്ടി ജനറൽ െസക്രട്ടറിയുമാണെന്ന് ഉറപ്പിക്കുന്ന സത്യവാങ്മൂലമാണ് പളനിസാമി പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചത്.
പനീർസെൽവം പക്ഷത്തെ എങ്ങനെ വിശ്വസിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ചോദിച്ചു. തങ്ങൾ ഉപാധിരഹിത ചർച്ചക്ക് തയാറായിട്ടും ചിലർ തടസം നൽക്കുകയാണെന്ന് പനീർസെൽവം ഗ്രൂപ്പിനെ പേരെടുത്ത് പറയാതെ പളനിസാമി വിമർശിച്ചു. ഉപാധികൾ വിമത ക്യാമ്പ് നിർബന്ധിച്ച് നടപ്പിലാക്കുകയായിരുന്നു. തെരെഞ്ഞടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനിലും കോടതിയിലും കേസുകൾ ഉണ്ടായ അവസരത്തിൽ എങ്ങനെയാണ് ചർച്ചകൾ നടത്തുകയെന്നും അദ്ദേഹം ചോദിച്ചു.
പരസ്പരമുള്ള ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ. സർക്കാറും പാർട്ടിയും നന്നായി പ്രവർത്തിക്കണമെന്നാണ് തങ്ങളുടെ പക്ഷം ആഗ്രഹിക്കുന്നതെന്നും പളനിസാമി പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ സമർപ്പിച്ച പട്ടികയിൽ ഒ. പനീർ െസൽവത്തിെൻറ പേര് ചേർക്കുക എന്നതാണ് ചെയ്യാനുള്ളത്. എന്നാൽ അവെര എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.
പനീർസെൽവം പക്ഷം ശശികലയെയും ദിനകരനെയും തുടക്കം മുതൽ എതിർക്കുന്നുണ്ട്. അവരെ പുറത്താക്കിയാൽ മാത്രമേ ചർച്ചക്ക് തയാറാകൂവെന്നായിരുന്നു പനീർസെൽവം പക്ഷത്തിെൻറ ആവശ്യം. അതുപ്രകാരം ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരെഞ്ഞടുപ്പ് കമീഷന് നൽകിയ പട്ടികയിൽ ഇരുവരുെടയും പേരുൾപ്പെടുത്തിയതാണ് പുതിയ പ്രശ്നങ്ങൾക്കിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.