കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തു. അഗത്തി ദ്വീപില്‍നിന്ന് മൂന്ന് കുട്ടികളെയും ബിത്ര ദ്വീപില്‍നിന്ന് ഇലക്ട്രിസിറ്റി ജീവനക്കാരനെയുമാണ് കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരാൾ 'ഹായ്' എന്നുമാത്രമാണ് അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് അയച്ച സന്ദേശമെന്നാണ് വിവരം. മറ്റൊരാൾ 'സേവ് ലക്ഷദ്വീപ്' മെസേജ് അയച്ചെന്നും പറയപ്പെടുന്നു.
അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് നേരിട്ട് വിളിക്കാൻ ശ്രമിച്ചെന്നതാണ് മറ്റൊരാളെ കസ്റ്റഡിയിലെടുക്കാൻ കാരണം. വിളിക്കാൻ ശ്രമിച്ചതല്ലാതെ കാൾ സ്വീകരിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത ശേഷം ഇവരെ പേരും വിലാസവുമടക്കം വിവരങ്ങൾ വാങ്ങി വിട്ടയച്ചു. തുടർനടപടി പിന്നീട് അറിയിക്കുമെന്നാണ് വിവരം. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രതിഷേധിക്കുന്നവരെ കുടുക്കാൻ ശ്രമം നടക്കുന്നതായി സംശയിക്കുെന്നന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.