പുകമഞ്ഞ്: ഇന്ത്യയെ ഉപദേശിച്ച് മെക്സിക്കൻ അംബാസഡർ 

ന്യൂഡൽഹി: കടുത്ത രോഗങ്ങൾക്ക് വഴിവെക്കുന്ന ഡൽഹിയിലെ പുകമഞ്ഞ് വിഷയത്തിൽ ഉപദേശവുമായി ഇന്ത്യയിലെ മെക്സിക്കൻ അംബാസഡർ മെൽബ പ്രിയ. പുകമഞ്ഞിന് കാരണമാകുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മെൽബ പ്രിയ അഭിപ്രായപ്പെട്ടു. 

പുകമലിനീകരണം കുറക്കാൻ ഇന്ധനത്തിന്‍റെ ഗുണനിലവാരം മെക്സികോ ഉയർത്തുകയാണ് ചെയ്തതെന്ന് മെൽബ പറഞ്ഞു. വൻകിട വ്യവസായങ്ങളെ മെക്സികോ നഗരത്തിന്‍റെ പുറത്തേക്ക് മാറ്റിസ്ഥാപിച്ചു. കൂടാതെ ശക്തമായ  മലനീകരണ നിയന്ത്രണ നിബന്ധനകൾ രാജ്യത്ത് നടപ്പാക്കുകയും ചെയ്തു. വാഹന പുകയുടെ തോത് കുറക്കാൻ പ്രത്യേക സംവിധാനം സ്ഥാപിക്കണമെന്നും മെൽബ വ്യക്തമാക്കി. 

Tags:    
News Summary - Mexican Envoy to India suggests ways to combat Delhi smog -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.