മുംബൈ: പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ മിലിന്ദ് ദേവ്റയെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. നാമനിർദേശപത്രിക നാളെ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മുംബൈ ആസ്ഥാനമായുള്ള രാഷ്ട്രീയക്കാരനും കോൺഗ്രസ് മുതിർന്ന നേതാവുമായ അന്തരിച്ച മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ് ദേവ്റ. കോൺഗ്രസിന്റെ അതിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്നും സംഘചനാപരമായ വേരുകളിൽ നിന്നും വ്യതിചലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേവ്റ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
1968ൽ അച്ഛൻ ചേർന്നപ്പോഴോ, 2004ൽ ഞാൻ ചേർന്നപ്പോഴോ ഉള്ളതല്ല കോൺഗ്രസ്. 30 വർഷം
മുൻപ് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവന്ന പാർട്ടി ഇന്ന് വ്യവസായികളെയും വ്യാപാരികളെയും അപകീർത്തിപ്പെടുത്തുകയാണ്. അവരെ ദേസവിരുദ്ധരെന്ന് മുദ്രകുത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുകയുമാണ്. ദേവ്റ പറഞ്ഞു.
അതേസമയം സൗത്ത് മുംബൈയിലെ തന്റെ സീറ്റഅ ശിവസേനയിലേക്ക് പോകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് വിട്ട് ദേവ്റ ശിവസേനക്കൊപ്പം ചേർന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 2004ലും 2009ലും സൗത്ത് മുംബൈ സീറ്റിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്ന ദേവ്റ 2014ലും 19ലും ശിവസേനയുടെ(അഭിവഭക്ത) അരവിന്ദ് സാവന്തിനോട് പരാജയപ്പെട്ടിരുന്നു. ഇക്കുറിയും ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ദേവ്റ നാമനിർദേശപത്രിക സമർപ്പിക്കാനൊരുങ്ങുന്നത്.
കോൺഗ്രസ് നേതാക്കൾ മറ്റ് പാർട്ടികളിലേക്ക് കൂടുമാറ്റം തുടരുന്നതിനിടെയായിരുന്നു ദേവ്റയുടെയും മാറ്റം. നേരത്തെ ബാബാ സിദ്ദീഖ് എൻ.സി.പിയിലേക്കും, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശഓക് ചവാൻ ബി.ജെ.പിക്കൊപ്പവും ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.