വിശാഖപട്ടണം: മൂന്നു പതിറ്റാണ്ടോളം േസവനമനുഷ്ഠിച്ച മൂന്ന് മൈൻവാരി കപ്പലുകൾ നാവികസേന പിൻവലിച്ചു. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ െഎ.എൻ.എസ് കൊങ്കൺ, െഎ.എൻ.എസ് കന്നനോർ, െഎ.എൻ.എസ് കഡലോർ കപ്പലുകളാണ് ഡികമീഷൻ ചെയ്തത്. ഇൗസ്റ്റേൺ നേവൽ കമാൻഡിലെ ചീഫ് ഒാഫ് സ്റ്റാഫ് വൈസ് അഡ്മിറൽ എം.എസ്. പവാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കടലിൽനിന്ന് മൈനുകൾ നീക്കുന്നതിനായാണ് കപ്പലുകൾ ഉപയോഗിച്ചിരുന്നത്. നാവിക സുരക്ഷ രംഗത്ത് വലിയ സംഭാവനകളാണ് കപ്പലുകൾ നൽകിയതെന്ന് പവാർ പറഞ്ഞു. സേവന കാലയളവിൽ 500ഒാളം ജീവനക്കാരുമായി ഏതാണ്ട് 30,000 നോട്ടിക്കൽ മൈൽ ഒാരോ കപ്പലും സഞ്ചരിച്ചതായി സേന പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.