ന്യൂഡൽഹി: ഖനി ഉടമയും മുൻ കർണാടക മന്ത്രിയുമായ ജനാർദ്ദന റെഡ്ഢിക്ക് ജന്മനാടായ ബെല്ലാരിയിൽ പ്രവേശിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ആറു വർഷത്തിനു ശേഷമാണ് റെഡ്ഢിക്ക് ബെല്ലാരിയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുന്നത്. ദസ്റ ആഘോഷങ്ങളുടെ ഭാഗമായ ആചാരങ്ങൾക്കുവേണ്ടി മൂന്നു ദിവസം ബെല്ലാരിയിൽ കഴിയാവുന്നതാണ്.
2011 ൽ അനധികൃത ഖനന കേസിൽ ജയിലിലായ ജനാർദ്ദന റെഡ്ഢിക്ക് 2015 ലാണ് ജാമ്യം ലഭിച്ചത്. ബെല്ലാരി, അനന്തപുരം, കഡപ്പ എന്നിവിടങ്ങളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് റെഡ്ഢിക്ക് ജാമ്യം നൽകിയത്. കുടുംബാംഗങ്ങളോടൊപ്പം ദസറ പൂജയിൽ പെങ്കടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് റെഡ്ഢി നൽകിയ ഹരജി സി.ബി.െഎ എതിർത്തിരുന്നില്ല. തുടർന്ന് ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് മൂന്നു ദിവസം ബെല്ലാരിയിൽ തങ്ങാനുള്ള അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.