ഇംഫാൽ: വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരിയായ വനിത ഡോക്ടർ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനോട് പൊട്ടിത്തെറിച്ചു. ഡോക്ടർ മന്ത്രിയോട് ക്രുദ്ധയായി കയർത്ത് സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മണിപ്പുർ സന്ദർശനത്തിന് ഇംഫാൽ വിമാനത്താവളത്തിലെത്തിയ കണ്ണന്താനത്തിന് അപ്രതീക്ഷിതമായാണ് യാത്രക്കാരിയുടെ ശകാരം കേൾക്കേണ്ടിവന്നത്.
മന്ത്രിക്കുവേണ്ടി വിമാനം വൈകിയെന്നും ഇതുകാരണം അത്യാസന്നനിലയിൽ കഴിയുന്ന രോഗിയെ ചികിത്സിക്കാൻ പട്നയിൽ എത്താൻ വൈകിയെന്നും പറഞ്ഞാണ് ഡോക്ടർ പൊട്ടിത്തെറിച്ചത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വി.െഎ.പി സംസ്കാരത്തിനെതിരെ പ്രതിഷേധിച്ച യാത്രക്കാരി ഇനിമുതൽ ഇത്തരത്തിൽ വിമാനങ്ങൾ വൈകില്ലെന്ന് എഴുതി നൽകാൻ മന്ത്രിയോട് ആവശ്യപ്പെട്ടു. നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.
എന്നാൽ, ഡോക്ടറുടെ ക്ഷോഭത്തെ സമചിത്തതയോടെ നേരിട്ട മന്ത്രി വിമാനം ൈവകിയതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. രാഷ്ട്രപതിയുടെ വിമാനം എത്തുന്നതിെൻറ ഭാഗമായാണ് ഇംഫാൽ വിമാനത്താവളത്തിൽനിന്നുള്ള മറ്റു വിമാനങ്ങൾ വൈകാനിടയായതെന്ന് മന്ത്രി പിന്നീട് വാർത്തലേഖകരോട് പറഞ്ഞു.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.