പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നേ​രെ ക​ല്ലെ​റി​യു​ന്ന മ​ന്ത്രി എ​സ്.​എം. നാ​സ​ർ

തമിഴ്നാട്ടിൽ പാർട്ടി പ്രവർത്തകരെ കല്ലെറിഞ്ഞ് മന്ത്രി

ചെ​ന്നൈ: ക​സേ​ര കൊ​ണ്ടു​വ​രാ​ൻ വൈ​കി​യ​തി​ൽ ക്ഷു​ഭി​ത​നാ​യ മ​ന്ത്രി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​​രെ ക​ല്ലെ​റി​ഞ്ഞ​ത്​ വി​വാ​ദ​മാ​യി. ഇ​തി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ബു​ധ​നാ​ഴ്ച തി​രു​വ​ള്ളൂ​രി​ൽ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ​ങ്കെ​ടു​ക്കു​ന്ന ഹി​ന്ദി​ഭാ​ഷ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ മ​രി​ച്ച​വ​​രു​ടെ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങാ​യ ‘വീ​ര​വ​ണ​ക്കം’ പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ ത​മി​ഴ്​​നാ​ട്​ ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി എ​സ്.​എം. നാ​സ​റാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.

വേ​ദി​ക്ക്​ പ​രി​സ​ര​ത്ത്​ മ​ന്ത്രി​ക്കും പ​രി​വാ​ര​ങ്ങ​ൾ​ക്കും ഇ​രി​ക്കാ​ൻ ക​സേ​ര ഇ​ടാ​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ മ​ന്ത്രി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ‘ചെ​യ​ർ എ​ടു​ത്തി​ട്ട്​ വാ​ടാ...’ എ​ന്നു​പ​റ​ഞ്ഞ്​ ആ​ക്രോ​ശി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ ക​സേ​ര​ക​ളു​മാ​യി പ​തു​ക്കെ​യാ​ണ്​ വ​ന്ന​ത്. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യാ​ണ്​ മ​ന്ത്രി കു​നി​ഞ്ഞ്​ ക​ല്ല്​ പെ​റു​ക്കി​ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ എ​റി​ഞ്ഞ​ത്. മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും ഇ​ത്​ ക​ണ്ട്​ ചി​രി​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.

Tags:    
News Summary - Minister pelted stones at party workers in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.