ന്യൂഡൽഹി: ബാലാക്കോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിെട പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.കെ സിങ്.
കഴിഞ്ഞ ദിവസം പുലർച്ചെ 3.30ന് നിരവധി കൊതുകുകൾ കടിച ്ച് ഉറക്കം കളഞ്ഞു. അതുകൊണ്ട് ഞാൻ ഹിറ്റ് (കൊതുക്നാശിനി) ഉപയോഗിച്ചു. അതിനുശേഷം ഞാൻ എത്ര കൊതുകുകളെ കൊന്നുവെന്ന് എണ്ണുകയാണോ അതോ കിടന്നുറങ്ങുകയാണോ വേണ്ടത്? - മുൻ കരസേനാ മേധാവി കൂടിയായ വി.കെ സിങ് ട്വീറ്റ് ചെയ്തു.
ബാലാക്കോട്ട് ആക്രമണത്തിൽ എത്രപേർ കൊല്ലെവട്ടുവെന്ന വിവരം വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കുകയും ചെയ്തു. അതിനു പിറകെയാണ് വി.കെ സിങ്ങിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.