കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച് തന്റെ മന്ത്രിസഭയിലെ അംഗമായ അഖിൽ ഗിരി നടത്തിയ പ്രസ്താവനയിൽ പാർട്ടിക്കുവേണ്ടി രാഷ്ട്രപതിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി മമത ബാനർജി. ഗിരിയുടെ പരാമർശത്തെ മമത അപലപിച്ചു. താൻ രാഷ്ട്രപതിയെ ഏറെ ബഹുമാനിക്കുന്നു. ഭാവിയിൽ ഇത്തരത്തിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് ഗിരിക്ക് അന്ത്യശാസനം നൽകിയതായും അവർ അറിയിച്ചു.
അത്തരം പരാമർശങ്ങളെ പാർട്ടി ഒരിക്കലും പിന്തുണക്കില്ല. ഇക്കാര്യത്തിൽ പാർട്ടിക്കുവേണ്ടി താൻ മാപ്പുചോദിക്കുകയാണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രപതിയെ അധിക്ഷേപിക്കുന്ന തരത്തിൽ ഗിരി നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിലടക്കം വൻതോതിൽ പ്രചരിക്കുകയും വ്യാപക ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.