ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ ചെലവുചുരുക്കലിന് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ധനമന്ത്രാലയം. സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തര പ്രധാന്യം ലഭിക്കേണ്ട പദ്ധതികൾക്ക് കൂടുതൽ വിഭവ സമാഹരണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. അപ്രധാന പദ്ധതികൾക്ക് കൺസൽട്ടൻസിയെ നിയമിക്കുന്ന സംസ്ഥാനങ്ങളുടെ നടപടി പുനഃപരിശോധിക്കണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്.
ധനമന്ത്രാലയത്തിെൻറ അനുമതിയില്ലാതെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ, ബന്ധപ്പെട്ട ഓഫിസുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദൗത്യസേന ഒഴികെ ഇറക്കുമതി ചെയ്യുന്ന പേപ്പറുകൾ ഉപയോഗിച്ചുള്ള പുസ്തക അച്ചടികളും പ്രസിദ്ധീകരണങ്ങളും നിർത്തിവെക്കണം. വിവിധ സ്ഥാപക ദിന ആഘോഷ ചടങ്ങുകളും അവയുടെ ഭാഗമായി നടത്തുന്ന വിദേശ യാത്രകളും പുരസ്കാര വിതരണവും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് എന്നിവയിലൂടെയുള്ള റിക്രൂട്ട്മെൻറ് തുടരും. ചീഫ് അക്കൗണ്ടിങ് ഓഫിസർ എന്നനിലയിൽ മന്ത്രാലയ സെക്രട്ടറിമാർക്കായിരിക്കും ചെലവുചുരുക്കലിെൻറ മേൽനോട്ട ചുമതല. പൊതുചെലവ് നിയന്ത്രിക്കുന്നതിെൻറ ഭാഗമായി സമയാസമയങ്ങളിൽ ധനമന്ത്രാലയം നടത്തുന്ന അവലോകന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശം മന്ത്രാലയം പുറപ്പെടുവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.