13കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആൺസുഹൃത്തടക്കം 14 പേർ പിടയിൽ

പുനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 14 പേർ പിടയിലായി. 13കാരിയായ പെൺകുട്ടിയുടെ ആൺസുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

13കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളിൽ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ആഗസ്റ്റ് 31നാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ കണ്ടെത്തുമ്പോൾ ആൺസുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ ക്രൂരമായ സംഭവത്തെക്കുറിച്ച് വീട്ടുകാരെയോ പൊലീസിനെയോ അറിയിക്കാൻ ഇയാൾ തയാറായിരുന്നില്ല. എന്നാൽ സുഹൃത്തിനുമേൽ ഇതുവരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. 

ആറ് ഓട്ടോറിക്ഷ ഡ്രൈവർമാരും രണ്ട് റെയിൽവെ ജീവനക്കാരും പ്രതികളിൽ ഉൾപ്പെടുന്നു. 13കാരി സുഹൃത്തിനെ കാണാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. എന്നാൽ സുഹൃത്ത് വന്നില്ല. ഓട്ടോറിക്ഷ ഡ്രൈവർ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയാക്കാം എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളേയും വിളിച്ചുവരുത്തി. 

Tags:    
News Summary - minor gang rape case: 14 people arrested including victim's male friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.