പുതുച്ചേരിയിൽ ഒമ്പതുകാരിയുടെ മൃതദേഹം അഴക്കുചാലിൽ; കൈയും കാലും കെട്ടിയ നിലയിൽ, ആറു പേർ കസ്റ്റഡിയിൽ

പുതുച്ചേരി: പുതുച്ചേരിയിൽ കാണാതായ ഒമ്പതുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ അഴക്കുചാലിൽ കണ്ടെത്തി. മുതിയാൽപേട്ടിലെ പെൺകുട്ടിയുടെ വീടിന് സമീപത്തെ അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായി നാലു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

അഴുക്കുചാലിൽ നിന്ന് ദുർഗന്ധം ഉയരുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ 18 വയസിന് താഴെയുള്ള ആളാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കാണാതാകുന്നത്. വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതായതോടെ രാത്രി എട്ടു മണിയോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീടിന് സമീപത്തെ റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

കുട്ടിയെ കാണാതായ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. 

Tags:    
News Summary - minor girl found dead in drainage in Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.