ചെന്നൈ: തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിൽ തോറ്റതിന്‍റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. നീലഗിരി ജില്ലയിലാണ് സംഭവം.
സന്തോഷവതിയാണെന്ന് അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. 12ാം ക്ലാസ് പരീക്ഷക്ക് ശേഷം 17കാരി സെപ്റ്റംബറിൽ നീറ്റ് പരീക്ഷ എഴുതി. എന്നാൽ നീറ്റിൽ വിജയിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി വിഷാദരോഗത്തിന് അടിമയാകുകയായിരുന്നു.
തുടർന്ന്, പെൺകുട്ടിയുടെ വിഷമം മനസിലാക്കിയ മാതാപിതാക്കൾ തിരുപ്പൂർ ജില്ലയിലെ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. എന്നാൽ ദീപാവലിക്ക് കുട്ടി വീട്ടിൽ തിരിച്ചെത്തി. ഡിസംബർ 18ന് പെൺകുട്ടി കുറിപ്പ് എഴുതിവെച്ചശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി 23ന് മരിച്ചു. നീറ്റ് പരീക്ഷയിൽ തോറ്റതിൻറെ മനോവിഷമത്തിൽനിന്ന് കരകയറാൻ തനിക്ക് സാധിക്കുന്നില്ല. എല്ലാവരുടെയും മുമ്പിൽ സന്തോഷവതിയാണെന്ന് നടിക്കാൻ കഴിയില്ലെന്നും പെൺകുട്ടിയുടെ കുറിപ്പിൽ പറയുന്നു.
തമിഴ്നാട്ടിൽ നവംബർ ഏഴിന് നീറ്റ് പരീക്ഷയിൽ തോറ്റതിന് ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.