ബറേലി: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
സ്കൂൾ പ്രവേശനത്തിനാവശ്യമായ പാസ്പോർട്ട് സൈസ് ഫോട്ടോക്കായി സ്റ്റുഡിയോയിൽ പോയ 15 കാരിയെയാണ് നാലുപേർചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ബറേലി ജില്ലയിലെ സി.ബി ഗഞ്ച് പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. പീഡന ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തി.
മോഹിത്, സുമിത് സിങ്, അങ്കിത് ഗുപ്ത എന്നിവർക്കെതിരെയാണ് ആദ്യം കേസ് എടുത്തിരുന്നത്. സുമിത്തും മോഹിത്തും ബുധനാഴ്ച അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടെയാണ് മോഹിത്ത് നാലാമത്തെ പ്രതിയായ ഹിമാൻഷുവിനെ പറ്റി തുറന്നു പറഞ്ഞത്. 22കാരനായ ഹിമാൻഷുവാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. അങ്കിത്തിൻെറ മുതിർന്ന സഹോദരനാണ് ഹിമാൻഷു.
'പെൺകുട്ടിയുടെ പിതാവ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി പൊലീസ് അന്വേഷണം നടത്തി. കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെയും മറ്റൊരാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു'- പൊലീസ് സൂപ്രണ്ട് രവീന്ദ്ര കുമാർ കുമാർ പറഞ്ഞു. സർവോദയ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഫോട്ടോയെടുക്കാനായി സ്റ്റുഡിയോയിലേക്ക് പോയ പെൺകുട്ടിയെ പ്രധാനപ്രതിയായ 18കാരൻ മോഹിത് റെയിൽവേ ഗ്രൗണ്ടിന് സമീപത്ത് വെച്ച് തടഞ്ഞു. ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. പരിക്കേറ്റ നിലയിൽ വീട്ടിലെത്തിയ പെൺകുട്ടി കാര്യങ്ങൾ രക്ഷിതാക്കളോട് വിശദീകരിക്കുകയായിരുന്നു.
മൊബൈൽ ഫോൺ കണ്ടെത്തിയതോടെ ഐ.ടി നിയമത്തിലെ വകുപ്പുകൾ കുടി എഫ്.ഐ.ആറിൽ ചേർത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.