ന്യൂഡൽഹി: ഉത്തർപ്രേദശ് െപാലീസ് രണ്ടുമാസമായി ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിക്കാതിരുന്ന പെൺകുട്ടിയെ രണ്ടു ദിവസം കൊണ്ട് കണ്ടെത്തി ഡൽഹി പൊലീസ്. സംഭവത്തിൽ യു.പി പൊലീസിനെതിരെ കടുത്ത ശാസനയുമായി സുപ്രീംകോടതിയും രംഗത്തെത്തി.
പെൺകുട്ടിയെ കണ്ടെത്താൻ രണ്ടുമാസം കൂടി യു.പി പൊലീസ് സമയം ചോദിച്ചതോടെ സുപ്രീംകോടതി അന്വേഷണം ഡൽഹി പൊലീസിന് കൈമാറുകയായിരുന്നു.
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽനിന്ന് ജൂലൈ എട്ടിനാണ് 13കാരിയെ കാണാതാകുന്നത്. തുടർന്ന് പെൺകുട്ടിയുടെ മാതാവ് യു.പി പൊലീസിൽ പരാതി നൽകി. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് സാധിക്കാതെ വന്നതോടെ മാതാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച അേന്വഷണം യു.പി പൊലീസിൽനിന്ന് ഡൽഹി പൊലീസിന് കൈമാറി. കേസിെൻറ വിശദാംശങ്ങളും ഡൽഹി പൊലീസിന് കൈമാറി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താനക്ക് നിർദേശം നൽകുകയും ചെയ്തു.
വ്യാഴാഴ്ച ഡൽഹി പൊലീസിന് കേസിെൻറ രേഖകൾ യു.പി പൊലീസ് കൈമാറിയ ശേഷം ഉേദ്യാഗസ്ഥർ കൊൽക്കത്തയിലെത്തി പെൺകുട്ടിയെയും അവളെ തട്ടിക്കൊണ്ടുപോയയാളെയും കണ്ടെത്തിയതായി ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ രൂപീന്ദർ സിങ് പുരി വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
'ഇത് യു.പി പൊലീസിെൻറ അവസ്ഥയുടെ പ്രതിഫലനമാണ്. അടിയന്തരമായി പരിഹരിക്കേണ്ട കേസായിരുന്നിട്ടും അതിെൻറ ഗൗരവം മനസിലാക്കാതെ നീട്ടികൊണ്ടുപോകുകയും പിന്നീട് രണ്ടുമാസത്തെ സമയം കൂടി ആവശ്യപ്പെടുകയായിരുന്നു' -യു.പി പൊലീസിനെതിരെ സുപ്രീംകോടതി പറഞ്ഞു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയെ മാതാവിന് കൈമാറാൻ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഋഷികേഷ് റോയ്, സി.ടി. രവികുമാർ എന്നിവരുടെ മൂന്നംഗ ബെഞ്ച് ഡൽഹി പൊലീസിനോട് നിർദേശിച്ചു. മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ അനുബന്ധ തെളിവുകൾ േകാടതിയിൽ സമർപ്പിക്കുന്നതിനായി തുടർ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.
ഡൽഹിയിൽ വീട്ടുേജാലിക്കാരിയാണ് പെൺകുട്ടിയുടെ മാതാവ്. താനും കുടുംബവും ഗൊരഖ്പൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെവെച്ച് പെൺകുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മാതാവിെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.