Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
supreme court
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി പൊലീസ്​...

യു.പി പൊലീസ്​ രണ്ടുമാസം തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന 13കാരിയെ രണ്ടുദിവസം കൊണ്ട്​ കണ്ടെത്തി ഡൽഹി പൊലീസ്​

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്ര​േദശ്​ ​െപാലീസ്​ രണ്ടുമാസമായി ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിക്കാതിരുന്ന പെൺകുട്ടിയെ രണ്ടു ദിവസം കൊണ്ട്​ കണ്ടെത്തി ഡൽഹി പൊലീസ്​. സംഭവത്തിൽ യു.പി പൊലീസിനെതിരെ കടുത്ത ശാസനയുമായി സുപ്രീംകോടതിയും രംഗത്തെത്തി.

പെൺകുട്ടിയെ കണ്ടെത്താൻ രണ്ടുമാസം കൂടി യു.പി പൊലീസ്​ സമയം ചോദിച്ചതോടെ സുപ്രീംകോടതി അന്വേഷണം ഡൽഹി പൊലീസിന്​ കൈമാറുകയായിരുന്നു.

ഉത്തർപ്രദേശിലെ ഗൊരഖ്​പൂരിൽനിന്ന്​ ജൂലൈ എട്ടിനാണ്​ 13കാരിയെ കാണാതാകുന്നത്​. തുടർന്ന്​ പെൺകുട്ടിയുടെ മാതാവ്​ യു.പി പൊലീസിൽ പരാതി നൽകി. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസി​ന്​ സാധിക്കാതെ വ​ന്നതോടെ മാതാവ്​ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ബുധനാഴ്​ച അ​േന്വഷണം യു.പി പൊലീസിൽനിന്ന്​ ഡൽഹി പൊലീസിന്​ കൈമാറി. കേസി​െൻറ വിശദാംശങ്ങളും ഡൽഹി പൊലീസിന്​ കൈമാറി. അന്വേഷണത്തിന്​ മേൽനോട്ടം വഹിക്കാൻ പുതിയ ​ഡൽഹി പൊലീസ്​ കമീഷണർ രാകേഷ്​ അസ്​താനക്ക്​ നിർദേശം നൽകുകയും ചെയ്​തു.

വ്യാഴാഴ്​ച ഡൽഹി പൊലീസിന്​ കേസി​െൻറ രേഖകൾ യു.പി പൊലീസ്​​ കൈമാറിയ ശേഷം ഉ​േദ്യാഗസ്​ഥർ കൊൽക്കത്തയിലെത്തി പെൺകുട്ടിയെയും അവളെ തട്ടിക്കൊണ്ടുപോയയാളെയും കണ്ടെത്തിയതായി ഡൽഹി പൊലീസിന്​ വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ രൂപീന്ദർ സിങ്​ പുരി വെള്ളിയാഴ്​ച സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

'ഇത്​ യു.പി പൊലീസി​െൻറ അവസ്​ഥയുടെ പ്രതിഫലനമാണ്​. അടിയന്തരമായി പരി​ഹരിക്കേണ്ട കേസായിരുന്നിട്ടും അതി​െൻറ ഗൗരവം മനസിലാക്കാതെ നീട്ടികൊണ്ടുപോകുകയും പിന്നീട്​ രണ്ടുമാസത്തെ സമയം കൂടി ആവശ്യപ്പെടുകയായിരുന്നു' -യു.പി പൊലീസിനെതിരെ സുപ്രീംകോടതി പറഞ്ഞു.

നടപടി​ ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയെ മാതാവിന്​ കൈമാറാൻ ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ​ഋഷികേഷ്​ റോയ്​, സി.ടി. രവികുമാർ എന്നിവരുടെ മൂന്നംഗ ബെഞ്ച്​ ഡൽഹി പൊലീസിനോട്​ നിർദേശിച്ചു. മെഡിക്കൽ റിപ്പോർട്ട്​ ഉൾപ്പെടെ അനുബന്ധ തെളിവുകൾ ​േകാടതിയിൽ സമർപ്പിക്കുന്നതിനായി തുടർ നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു.

ഡൽഹിയിൽ വീട്ടു​േജാലിക്കാരിയാണ്​ പെൺകുട്ടിയുടെ മാതാവ്​. താനും കുടുംബവും ഗൊരഖ്​പൂരിൽ ഒരു വിവാഹത്തിൽ പ​ങ്കെടുക്കാൻ പോയപ്പോൾ അവിടെവെച്ച്​ പെൺകുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു മാതാവി​െൻറ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingUP PoliceDelhi Police
News Summary - Minor UP Girl Missing For 2 Months Found By Delhi Police In 2 Days
Next Story