മുഖ്താർ അബ്ബാസ് നഖ്വവി

പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്താർ അബ്ബാസ് നഖ്വി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ യുക്രെയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കുന്ന വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയം കലർത്തുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വവി ആരോപിച്ചു.

യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ നിരന്തര ശ്രമങ്ങൾ നടത്തുന്നതിനിടെ മറുവശത്ത് ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് മണ്ടത്തരമല്ലാതെ മറ്റൊന്നുമല്ലന്നും നഖ്വി പറഞ്ഞു.

ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുക എന്നതാണ് കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ മുൻഗണന. ഇന്ത്യൻ എയർഫോഴ്‌സും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി രക്ഷാ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

ഹംഗറി, റൊമാനിയ, സ്ലൊവാക്യ, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങൾ പറന്നുയർന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അറിയിച്ചു. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന വിദ്യാർഥികളെ തിരികെയെത്തിക്കാൻ ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിലുള്ള വിമാനങ്ങൾ വർധിപ്പിച്ചു.


Tags:    
News Summary - Minority Affairs Minister Slams Congress For Doing Politics In A Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.