ന്യൂഡൽഹി: ഹുർറിയത് കോൺഫറൻസ് ചെയർമാൻ മീർവാഇസ് ഉമർ ഫാറൂഖ് ഡൽഹിയിൽ ദേശീയ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ഹാജരായി. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിലാണ ് വിഘടനവാദി നേതാക്കളായ അബ്ദുൽഗനി ഭട്ട്, ബിലാൽ ലോൺ, മൗലാന അബ്ബാസ് അൻസാരി എന്നി വർക്കൊപ്പം മീർവാഇസ് എത്തിയത്. എഫ്.ഐ.ആറിൽ ആരോപിക്കപ്പെടുന്ന ഫണ്ടിങ്ങിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം മൊഴി നൽകി.
ന്യൂഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയതുമുതൽ മീർവാഇസിന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാർച്ച് 11നും 18നും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുരക്ഷ ഭീഷണി കാരണം എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. മൂന്നാമത്തെ നോട്ടീസിൽ സുരക്ഷ ഒരുക്കാമെന്ന് എൻ.െഎ.എ ഉറപ്പുനൽകിയതിനെ തുടർന്നാണ് മീർവാഇസ് എത്തിയത്. കശ്മീരിലെ സംഘർഷങ്ങൾക്ക് പിന്നിലെ ഫണ്ടിങ് സംബന്ധിച്ച അന്വേഷണത്തിെൻറ ഭാഗമായാണ് മീർവാഇസ് ഉൾപ്പെടെയുള്ളവർക്ക് എൻ.ഐ.എ നോട്ടീസ് നൽകിയത്.
മീർവാഇസിനെ മൊഴിയെടുക്കാൻ വിളിച്ച നടപടിയെ ഹുർറിയത് കോൺഫറൻസ് അപലപിച്ചു. മീർവാഇസിനോ ഏതെങ്കിലും ഹുർറിയത് നേതാവിനോ ആരോപിക്കപ്പെടുന്ന ഭീകരവാദ ഫണ്ടിങ്ങുമായി ഒരു ബന്ധവുമില്ലെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.