മിസ്​ ഇന്ത്യ റണ്ണറപ്പിന്​ പ്ലസ്​ടുവിൽ 97 ശതമാനം മാർക്ക്​ 

ന്യൂഡൽഹി: മിസ്​ ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻറ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവിൽ മിന്നുംജയം. 2016 ലെ മിസ്​ ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്​ടുവിന്​ 97.25 ശതമാനം മാർക്കാണ്​ നേടിയത്​. 

തിങ്കളാഴ്​ചയാണ്​ ​െഎ.എസ്​.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്​. ലാ മാരിറ്റിനിയർ ഗേൾസ്​ സ്​കുൾ വിദ്യാർഥിയായ പങ്കുരി 2016  ബോർഡ്​ പരീക്ഷ എഴുതിയിരുന്നില്ല. സൗന്ദര്യ മത്സരങ്ങൾക്കുള്ള പരിശീലനത്തിലായതിനാൽ ആദ്യത്തെ തവണ പ്ലസ്​ടു പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം തവണ പഠിച്ച്​ നല്ല മാർക്ക്​ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ പങ്കുരി ഫേസ്​ബുക്കിൽ കുറിച്ചു. 

2016ൽ മിസ്​ ഇന്ത്യ മത്സരത്തിൽ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ്​ ഗ്രാൻറ്​ ഇൻറർനാഷണൽ മത്സരത്തിൽ പങ്കുരി 25 ാം സ്ഥാനം നേടിയിരുന്നു.
പഠനവും മോഡലിങ്ങും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാണ്​ ആഗ്രഹിക്കുന്നത്​. ചരിത്രത്തിൽ 99 മാർക്ക്​ ലഭിച്ചിട്ടുണ്ട്​. അഭിനയത്തിലോ മാസ്​ മീഡിയയിലോ ബിരുദം ചെയ്യാനാണ്​ താൽപര്യപ്പെടുന്നതെന്നും പങ്കുരി പറഞ്ഞു. 

Tags:    
News Summary - Miss India 2016 Pankhuri Gidwani, scores 97.25% in ISC Class 12 exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.