ചെന്നൈ: മകനും യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് ഡി.എം.കെ പ്രവർത്തകർക്കുള്ള പൊങ്കൽ ആശംസാ സന്ദേശത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.
തനിക്ക് ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളുണ്ടെന്നാണ് എതിരാളികൾ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയുടെ കാര്യം ഉയർത്തിയത്. ഡി.എം.കെ യുവജന സമ്മേളനത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണിതെല്ലാം. എതിരാളികളുടെ ഇത്തരം നീക്കങ്ങളിൽ ജാഗ്രത വേണം -സ്റ്റാലിൻ പറഞ്ഞു.
ജനുവരി 21ന് സേലത്താണ് ഡി.എം.കെ യൂത്ത് വിങ് കോൺഫറൻസ് നടക്കുന്നത്.
ചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്ത യുവാവിനെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി. ചെന്നൈ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതി ഉത്തരവ്. ആമ്പത്തൂർ പൊലീസ് യുവാവിന്റെ ഫോണും പിടിച്ചെടുത്തിരുന്നു. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെയാണ് ഉത്തരവ്.
പുതുതലമുറ അശ്ലീല ചിത്രങ്ങൾക്ക് അടിമപ്പെട്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന യുവാക്കളെ ശിക്ഷിക്കുന്നതിന് പകരം അവർക്ക് കൗൺസിലിങ് നൽകുകയാണ് വേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.