രാജീവ് ഗാന്ധി വധം: സുപ്രീംകോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദമെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് മോചനം നൽകി കൊണ്ടുള്ള സുപ്രീംകോടതി വിധിയെ പിന്തുണച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സുപ്രീംകോടതി വിധി ജനാധിപത്യത്തിന്‍റെ ശബ്ദമെന്ന് എം.കെ സ്റ്റാലിൻ പ്രതികരിച്ചു.

പ്രതികളുടെ ശിക്ഷായിളവ് തീരുനാനം അംഗീകരിക്കാത്ത ഗവർണറുടെ നടപടിയെ സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ സർക്കാറിന്‍റെ തീരുമാനം നാമനിർദേശം ചെയ്യപ്പെട്ട പദവിയിൽ ഇരിക്കുന്നവർ മാനിക്കണമെന്ന് സ്റ്റാലിൻ പറഞ്ഞു.

സർക്കാരിന്റെ തീരുമാനങ്ങൾ നിയുക്ത സ്ഥാനങ്ങളിലെ ഗവർണർമാർ തള്ളിക്കളയരുത് എന്നതിന്റെ തെളിവാണ് വിധിയെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - MK Stalin reat to Rajiv Gandhi assassination Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.