എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിയെ കണ്ട് കൂടുതൽ വാക്സിൻ ആവശ്യപ്പെടും

ചെന്നൈ: കൂടുതൽ വാകിസിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ.

വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാൻ കഴിയൂ. വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കോവിഡ് ഒന്നാം തരം​ഗത്തിൽ ഹോട്സ്പോട്ടായിരുന്ന പ്രദേശമായിരുന്നു കോയമ്പേട് പച്ചക്കറി മാർക്കറ്റ്. നിലവിൽ അവിടെ നടന്നുകൊണ്ടിരിക്കുന്ന പച്ചക്കറി കച്ചവടക്കാർക്കുള്ള വാക്സിനേഷൻ പരിപാടികൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട്. നിലവിൽ 9,655 പേർക്ക് അവിടെ വാക്സിൻ നൽകിയെന്നും ആരോ​ഗ്യമന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ ഭിന്നശേഷിക്കാർക്ക് അവരുടെ അടുത്ത് പോയി വാക്സിനേഷൻ നൽകിയ ആദ്യ സംസ്ഥാനവും തമിഴ്നാടാണ്. ഇതുവരെ 5000 ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകിയെന്നും മാ സുബ്രഹ്മണ്യൻ പറഞ്ഞു. 

Tags:    
News Summary - MK Stalin, vaccine, PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.