ലാതിഹാർ (ഝാർഖണ്ഡ്): പശുവിെൻറ പേരിൽ മനുഷ്യരെ തല്ലിക്കൊന്ന സംഭവത്തിൽ സംഘ്പരിവാ ർ പ്രവർത്തകർ ശിക്ഷിക്കപ്പെടുന്ന ഝാർഖണ്ഡിലെ രണ്ടാമത്തെ കേസാണ് ലത്തീഹാറിലേത്. രാം ഗഢ് കൊലയിലും സംഘ്പരിവാർ പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.
ലത്തീഹാറിൽ കാലിക്കച്ചവടത്തിലൂടെ കുടുംബം പോറ്റിയിരുന്ന മസ്ലൂം അൻസാരിയുടെ പക്കൽനിന്ന് കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്പ് ഗോരക്ഷാദളുകാർ എട്ട് കാളകളെ പിടിക്കുകയും തിരിച്ചുനൽകാൻ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 20,000 രൂപ നൽകിയാലേ കാലികളെ തിരിച്ചുനൽകൂ എന്ന് പറഞ്ഞെങ്കിലും വാങ്ങിയതിെൻറ രസീത് നൽകിയതോടെ വിട്ടയച്ചു. അത് കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം കാലിച്ചന്തയിലേക്ക് പോകുകയായിരുന്ന അൻസാരിയെയും കുടെയുണ്ടായിരുന്ന ഇംതിയാസ് ഖാനെയും പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.
കാളകളെ കെട്ടാൻ ഉപയോഗിച്ചിരുന്ന നൈലോൺ കയറെടുത്ത് കൈകൾ ബന്ധിച്ച് കഴുത്തിൽ ചുറ്റി മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. തുടർന്ന് മസ്ലൂമിെൻറ കാളകളെ മോഷ്ടിച്ചു. മോഷ്ടിച്ച എട്ടു കാളകളിൽ ആറെണ്ണത്തിനെ പൊലീസ് ഒരു പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തിരുന്നു.
ഇരുവരുടെയും കുടെയുണ്ടായിരുന്ന മുനവർ അൻസാരി, ആസാദ് ഖാൻ, നിസാമുദ്ദീൻ ഖാൻ എന്നിവർ തല്ലിക്കൊല്ലുന്നതിന് ദൃക്സാക്ഷികൾ എന്ന നിലയിൽ കേസിലെ നിർണായക തെളിവായി മാറി. അക്രമികളിൽനിന്ന് രക്ഷപ്പെടാൻ ചെടികൾക്കിടയിൽ ഒളിച്ചുനിന്ന അവർ കൊലയിൽ പങ്കാളികളായ പ്രതികളെ തിരിച്ചറിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.