ആൾക്കൂട്ട ആക്രമണമല്ല; സംഘ്പരിവാർ അജണ്ട -ഉവൈസി

ന്യൂഡൽഹി: മുസ്ലിംകൾക്കും ദലിതർക്കും നേരെ പലയിടങ്ങളിലായി നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്ക് പിന്നിൽ സംഘ്പര ിവാർ സംഘടനകളെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയും ആർ.എസ്.എസും വെറുപ്പിന്‍റെ രാഷ്ട് രീയം പ്രചരിപ്പിക്കുന്നിടത്തോളം ആൾക്കൂട്ട ആക്രമണങ്ങൾ നിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ജയ് ശ്രീരാം' എന്നും 'വന്ദേ മാതരം' എന്നും പറഞ്ഞില്ലെങ്കിൽ ജനങ്ങളെ മർദിക്കുകയാണ്. മുസ്ലിംകളും ദലിതരുമാണ് ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത്. ഇതിന് പിന്നിൽ ചില സംഘടനകളാണ് പ്രവർത്തിക്കുന്നത്. അവയെല്ലാം സംഘ്പരിവാറുമായി ബന്ധമുള്ളവയാണ് -ഉവൈസി പറഞ്ഞു.

ഝാർഖണ്ഡിൽ യുവാവിനെ മർദിച്ചുകൊന്നത് ഒരു മാതൃകയായ് എടുത്തിരിക്കുകയാണ്. ഇതേ മാതൃകയിലാണ് മർദനം തുടരുന്നത്. പശുവിറച്ചി കൈവശംവെച്ചയാളെന്നും മോഷ്ടാവെന്നും ലവ് ജിഹാദെന്നും സംശയമുന്നയിച്ച് ആളുകളെ കൊല്ലുകയാണ്.

മുസ്ലിംകളെ തീവ്രവാദികളായും രാജ്യദ്രോഹികളായും പശുവിനെ കൊല്ലുന്നവരായുമുള്ള പൊതുബോധം സംഘ്പരിവാർ നിർമിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകൾക്കെതിരായ വിദ്വേഷം തുടരുന്ന കാലത്തോളം ആൾക്കൂട്ട ആക്രമണങ്ങൾ തുടരുമെന്ന് ഉവൈസി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഝാർഖണ്ഡ് ആക്രമണത്തിന് ശേഷം താനെയിൽ മുസ്ലിം കാർ ഡ്രൈവറെ 'ജയ് ശ്രീരാം' വിളിക്കാനാവശ്യപ്പെട്ട് അക്രമികൾ മർദിച്ചിരുന്നു. വെള്ളിയാഴ്ച പരമ്പരാഗത തൊപ്പി ധരിച്ചതിന് കാൺപൂരിൽ 16കാരനെ ഒരു സംഘം മർദിച്ചിരുന്നു.

Tags:    
News Summary - Mob lynchings are linked to Sangh Parivar -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.