ശ്രീനഗർ: ജമ്മുകശ്മീരിൽ മൊബൈൽ ഇൻറർനെറ്റ് സേവനം പുന:സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണി മുതലാണ് ഇൻറർനെറ്റ് സേവനം താൽകാലികമായി നിർത്തിവെച്ചത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻവാനിയുടെ മരണം നടന്ന് ഒരു വർഷം തികയുന്നതിെൻറ പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിലായിരുന്നു ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾ ഉണ്ടാവുമെന്ന ആശങ്കയിലായിരുന്നു നടപടി. കശ്മീർ പൊലീസാണ് ഇൻറർനെറ്റ് ബന്ധം റദ്ദാക്കാൻ സേവനദാതാക്കളോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.