ഐസ്വാള്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറാമിലെ മാമിത് ജില്ലയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ബി.ജെ.പി. പ്രചാരണ കാമ്പയിനിെൻറ ഭാഗമായി ഈ മാസം 30ന് മോദി മിസോറമിലെത്താനാണ് നേരത്തേയുള്ള തീരുമാനം. എന്നാൽ, ഈ യാത്ര റദ്ദാക്കിയതായി ബി.ജെ.പി നേതൃത്വം അറിയിച്ചു. കാരണം വ്യക്തമാക്കിയില്ല.
മോദിക്ക് പകരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മിസോറമില്‍ പ്രചാരണത്തിനെത്താനാണ് സാധ്യത. എന്നുവരുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി മീഡിയ കണ്‍വീനര്‍ ജോണി ലാല്‍തന്‍പിയ പറഞ്ഞു. മാമിത് ജില്ലയിലടക്കം അമിത്ഷാ പ്രചാരണം നടത്തും. തിങ്കളാഴ്ച നിതിന്‍ ഗഡ്കരിയും സംസ്ഥാനം സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന മോദിയുമായി വേദി പങ്കിടില്ലെന്ന് എം.എന്‍.എഫ് നേതാവും മുഖ്യമന്ത്രിയുമായ സൊറംതങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മണിപ്പുരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൊറംതങ്ക വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോദിയുടെ മിസോറാം യാത്ര റദ്ദാക്കിയതായുള്ള അറിയിപ്പ് വരുന്നത്. നവംബര്‍ ഏഴിനാണ് മിസോറമില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. 40 അംഗ നിയമസഭാ സീറ്റില്‍ 23 ഇടങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. നിലവില്‍ ഒറ്റ എം.എൽ.എ മാത്രമാണ് ബി.ജെ.പിക്ക് മിസോറാമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.