ന്യൂഡൽഹി: ആദായ നികുതി നിരക്കിൽ മാറ്റം വരുത്താതെയും10 കോടി കുടുംബങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് നൽകുന്ന പദ്ധതി(ആയുഷ്മാൻ ഭാരത്) പ്രഖ്യാപിച്ചും കേന്ദ്രബജറ്റ്. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പു നൽകുന്ന ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയാണിത്. ഇതുപ്രകാരം പദ്ധതിയുടെ ഗുണഭോക്താകൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിൽസ ചെലവ് റീ ഇംപേഴ്സ്മെൻറായി നൽകും. സർക്കാർ സഹായത്തോടെയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണിെതന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജെയ്റ്റ്ലി വ്യക്തമാക്കി. ഇതുവഴി 50കോടിജനങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
250 കോടി വിറ്റുവരവുള്ള വ്യവസായ സ്ഥാനങ്ങളുടെ നികുതി 30ൽ 25 ശതമാനമാക്കി കുറച്ചു. റെയിൽവേ വികസനത്തിനായി 1.48 ലക്ഷം കോടി, എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈ-ഫൈ, സി.സി.ടി.വി, എട്ട് കോടി സ്ത്രീകൾക്ക് എൽ.പി.ജി കണക്ഷൻ, രാഷ്ട്രപതിയുടെ ശമ്പളം മാസം അഞ്ചുലക്ഷം രൂപയും ഉപരാഷ്ട്രപതിയുടെത് നാലര ലക്ഷം രൂപയുമായി ഉയർത്തി, ടി.വിയുടെയും മൊബൈൽ ഫോണിെൻറയും നികുതി കൂട്ടി, 99 നഗരങ്ങൾ സ്മാർട്ട്സിറ്റിയാക്കും, ഗ്രാമീണ മേഖലയിൽ അഞ്ച് ലക്ഷം വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ, രാജ്യത്ത് 18 പുതിയ െഎ.െഎ.ടികൾ, 24 മെഡിക്കൽ കോളജുകൾ, ബിടെക് വിദ്യാർഥികൾക്ക് ഫെലോഷിപ്പ്, 56 വിമാനത്താവളങ്ങൾ ഉഡാൻ പദ്ധതയിൽ തുടങ്ങിയവയാണ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- അഞ്ച് വർഷം കൂടുേമ്പാൾ എം.പിമാരുടെ ശമ്പളം കൂടും
- പാർലമെൻറ് അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചു
- 9,000 കിലോ മീറ്ററിൽ റോഡ് വികസനം
- റെയിൽവേക്ക് 1.48 ലക്ഷം കോടി
- ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ നാണയങ്ങളെ നിയന്ത്രിക്കും
- 99 നഗരങ്ങളിൽ സ്മാർട്ട് സിറ്റി
- ഗ്രാമീണ മേഖലയിൽ 5 ലക്ഷം വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ
- 56 വിമാനതാവളങ്ങൾ ഉഡാൻ പദ്ധതിയുടെ ഭാഗമാക്കും
- ടോളുകളിൽ ഇലക്ട്രോണിക് പേയ്മെൻറ്
- ബംഗളുരുവിൽ 160 കിലോമീറ്റർ സബർബൻ ട്രെയിൻ നെറ്റ്വർക്ക്
- തിരക്കുള്ള റെയിൽവേ സ്റ്റഷനുകളിൽ എസ്കലേറ്ററുകൾ സ്ഥാപിക്കും
- റെയിൽവേ സ്റ്റേഷനുകളിലും, ട്രെയിനുകളിലും വൈ-ഫൈയും സി.സി.ടി.വിയും സ്ഥാപിക്കും
- 500 നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനായി അമൃത് പദ്ധതി
- 10 ടൂറിസം കേന്ദ്രങ്ങളെ െഎക്കോണിക് കേന്ദ്രങ്ങളാക്കും
- ഗംഗ ശുദ്ധീകരണത്തിനായി 187 പദ്ധതികൾക്ക് അംഗീകാരം
- ടെക്സ്റ്റൈൽ മേഖലക്കായി 7,148 കോടി
- പട്ടികജാതി-പട്ടികവർഗത്തിെൻറ ക്ഷേമത്തിനായി പ്രത്യേക ഫണ്ട്
- തെരഞ്ഞെടുത്ത 115 ജില്ലകളെ മാതൃക ജില്ലകളാക്കും
- സ്വയം സഹായ സംഘങ്ങൾക്ക് 75,000 കോടി വായ്പ
- പ്രധാനമന്ത്രി ജൻ ധൻ യോജനയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും
- ഗ്രാമവികസനത്തിന് 13.34 ലക്ഷം കോടി
- 24 പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിക്കും
- ടി.ബി രോഗികൾക്ക് 600 കോടി സഹായം
- ആരോഗ്യ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് പ്രതിവർഷം ചികിൽസ സഹായം
- ആരോഗ്യ കേന്ദ്രങ്ങൾക്കായി 1200 കോടി
- പത്ത് കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ ചികിൽസ
- മിടുക്കരായ ബിടെക് വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി
- നാല് കോടി വീടുകളിൽ സൗജന്യ വൈദ്യുതി
- ഭവനരഹിതർക്ക് 2022നകം വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.