കഠ്വ: അബ്ദുല്ല, മുഫ്തി കുടുംബം ജമ്മു-കശ്മീരിലെ മൂന്നു തലമുറയുടെ ജീവിതം നശിപ്പ ിച്ചെന്നും അവരെ ഇന്ത്യ വിഭജിക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോ ദി. ഉധംപുർ ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി മന്ത്രി ജിതേന്ദ്ര സിങ്ങിെൻറ തെരഞ ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ജമ്മു-കശ്മീരിന് പ്രത്യേക പ്രധാന മന്ത്രി വേണമെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു.
ഇതു സൂചിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ വിമർശനം. സംസ്ഥാനത്തിെൻറ നല്ല ഭാവി കരുതി ഇവരെ അധികാരത്തിൽനിന്ന് പുറത്താക്കണം. ഇവരെയൊക്കെ അധികാരത്തിൽനിന്ന് ഒഴിവാക്കിയാൽ മാത്രമേ ജമ്മു-കശ്മീരിന് നല്ല ഭാവി ഉറപ്പുവരുത്താനാവുകയുള്ളൂ -മോദി കൂട്ടിച്ചേർത്തു.
ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ജമ്മു-കശ്മീരിലെ ജനം ജനാധിപത്യത്തിെൻറ ശക്തി എന്താണെന്ന് തെളിയിച്ചുവെന്ന് മോദി പറഞ്ഞു. കോൺഗ്രസിന് രോഗം ബാധിച്ചിട്ടുണ്ട്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് സായുധസേന പ്രത്യേക അധികാര നിയമം റദ്ദാക്കുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. ഇത് സുരക്ഷസേനയുടെ ആത്മവീര്യം തകർക്കും. ഒരു ദേശസ്നേഹിക്ക് ഇങ്ങനെ പറയാൻ കഴിയുമോ. നമ്മുടെ സേനക്ക് സുരക്ഷ വേണ്ടേ. ജാലിയൻ വാലാബാഗ് ശതാബ്ദി കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.
ബി.ജെ.പിക്ക് വിനാശ അജണ്ട –മഹ്ബൂബ
ശ്രീനഗർ: മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും പുറത്താക്കി രാജ്യത്തെ വിഭജിക്കുക എന്ന വിനാശകരമായ അജണ്ടയാണ് ബി.ജെ.പിക്കുള്ളതെന്ന് പി.ഡി.പി പ്രസിഡൻറ് മഹ്ബൂബ മുഫ്തി. കഠ്വയിലെ ബി.ജെ.പി റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷവിമർശനത്തിനെതിരെയാണ് മഹ്ബൂബ തിരിച്ചടിച്ചത്. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ ജമ്മു-കശ്മീരിലെ മൂന്നു തലമുറയുടെ ജീവിതം നശിപ്പിച്ചുവെന്നായിരുന്നു മോദി കുറ്റപ്പെടുത്തിയത്.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ കുടുംബങ്ങളെ നിന്ദിക്കുകയും പിന്നീട് ഇതേ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ദൂതന്മാരെ അയക്കുകയും ചെയ്യുന്നതെന്ന് മഹ്ബൂബ ചോദിച്ചു. നാഷനൽ കോൺഫറൻസുമായി 99ലും പി.ഡി.പിയുമായി 2015ലും ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു.
ആർട്ടിക്ക്ൾ 370നേക്കാളും അവർക്ക് പ്രാധാന്യം അധികാരമായിരുന്നുവെന്ന് മഹ്ബൂബ ട്വീറ്റ് ചെയ്തു. 2015-18 കാലയളവിലാണ് പി.ഡി.പി-ബി.ജെ.പി സഖ്യമുണ്ടാക്കിയത്. 2015ൽ മുഖ്യമന്ത്രിയായ പിതാവ് മുഫ്തി മുഹമ്മദ് സഈദിെൻറ നിര്യാണത്തെ തുടർന്നാണ് 2016 ജനുവരിയിൽ മഹ്ബൂബ മുഖ്യമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.