രാഹുൽ ഗാന്ധിയെ കോടതി കയറ്റുമെന്ന് ലളിത് മോദി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കോടതി കയറ്റുമെന്ന് ഐ.പി.എൽ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ രാജ്യം വിട്ട ലളിത് മോദി. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ലളിത് മോദി രാഹുലിനെതിരെ തിരിഞ്ഞത്.

എന്തു കാരണത്താലാണ് ഞാൻ ഒളിച്ചോടിയവനാണെന്ന് മുദ്രകുത്തുന്നത്? ഇതുവരെയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ സാധാരണ പൗരൻ തന്നെയാണെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.

‘ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയെന്ന് ഗാന്ധിയുമായി ബന്ധപ്പെട്ട ഓരോരുത്തരും വീണ്ടും വീണ്ടും ആരോപിക്കുന്നു. എന്തുകൊണ്ട്? എങ്ങനെ? ഈ കുറ്റത്തിന് എപ്പോഴാണ് ഞാൻ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? രാഹുൽ ഗാന്ധി എന്ന പപ്പുവിൽ നിന്ന് വ്യത്യസ്തനായി, ഞാനൊരു സാധാരണ പൗരനാണ്. എല്ലാ പ്രതിപക്ഷ നേതാക്കൾക്കും മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ വേണ്ടത്ര വിവരമില്ലാതെ പകപോക്കൽ നടത്തുകയാണ്.

ഞാൻ രാഹുൽ ഗാന്ധിയെ യു.കെയിലെ കോടതി കയറ്റും. അദ്ദേഹം ശക്തമായ തെളിവുകളുമായി ഇവിടെ വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. -ലളിത് മോദി പറഞ്ഞു.

നിരവധി കോൺഗ്രസ് നേതാക്കളെ ടാഗ് ചെയ്ത അദ്ദേഹം എങ്ങനെയാണ് നിങ്ങൾക്കെല്ലാം ഇത്രയും സ്വത്തുണ്ടായതെന്നും ചോദിച്ചു.

വിലാസങ്ങളും ഫോട്ടോകളും ഉണ്ട്. യഥാർഥ തട്ടിപ്പുകാർ ആരാണെന്നത് സംബന്ധിച്ച് ഇന്ത്യയിലെ ജനങ്ങളെ പറ്റിക്കാൻ നോക്കേണ്ട. ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കാൻ തങ്ങൾ മാത്രമാണ് യോഗ്യരെന്ന് പ്രചരിപ്പിക്കുന്നു. അതെ, നിങ്ങൾ ശക്തമായ നിയമം പാസാക്കിയാൽ ഞാൻ തിരിച്ചുവരും. -ലളിത് മോദി വ്യക്തമാക്കി.

‘ഒരു ​ചില്ലിക്കാശുപോലും ഞാനെടുത്തുവെന്ന് കഴിഞ്ഞ 15 വർഷമായി തെളിയിക്കാനായിട്ടില്ല. എന്നാൽ 100 ​​ബില്യൺ ഡോളറിനടുത്ത് വരുമാനം ഉണ്ടാക്കിയ ഈ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം സൃഷ്ടിച്ചത് ഞാനാണ് എന്നത് തെളിഞ്ഞതാണ്. 1950 കളുടെ തുടക്കം മുതൽ മോദി കുടുംബം അവർക്കും നമ്മുടെ രാജ്യത്തിനും വേണ്ടി അവർക്ക് സങ്കൽപ്പിക്കാനാവുന്നതിലും കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നത് ഒരു കോൺഗ്രസ് നേതാവ് അത് മറക്കരുത്. ഞാനും അവർക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ ചെയ്തിട്ടുണ്ട്. അതിനാൽ സ്വന്തം ഗാന്ധി കുടുംബത്തെ പോലെ ഇന്ത്യയിലെ അഴിമതിക്കാരെ കുറിച്ച് കുരച്ചുകൊണ്ടേയിരിക്കുക.’ - ലളിത് മോദി ട്വീറ്റ് ചെയ്തു.

2019 ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘ലളിത് മോദി നീരവ് മോദി, നരേന്ദ്ര മോദി, എല്ലാ കള്ളൻമാർക്കും എങ്ങനെ നരേന്ദ്രമോദി എന്ന പേര് വന്നു’വെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യമാണ് വിവാദമായത്. ഇതിനെതിരെ ഗുജറാത്ത് മന്ത്രി നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചത്.

Tags:    
News Summary - 'Modi family has done...': Lalit Modi says he will sue Rahul Gandhi in UK court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.