ന്യൂഡൽഹി: കോവിഡിനേക്കാൾ ഭീകരമാണ് മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പ്ലാനിങ് ഇല്ലായ്മയുമെന്ന് കോൺഗ്രസ്. പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തോളമെത്തിയിട്ടും ലോക്ഡൗൺ ഏർപ്പെടുത്താതിലും മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പരിഹസിച്ചു.
കഴിഞ്ഞ തവണ പ്രതിദിന കോവിഡ് രോഗികൾ 50,000 എത്തിയപ്പോൾ ലോക് ഡൗൺ ഏർപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിദിന കേസുകൾ നാല് ലക്ഷത്തോടടുത്തിട്ടും ലോക് ഡൗൺ പ്രഖ്യാപിച്ചില്ലെന്നാണ് പരിഹാസം. രാജ്യത്ത് ഓക്സിജൻ, റെമിഡിസിവിർ, ബെഡുകൾ, ആരോഗ്യപ്രവർത്തകർ എന്നിവയൊന്നും ലഭ്യമല്ലെന്നും സാവന്ത് കുറ്റപ്പെടുത്തി.
സുപ്രീംകോടതി കുറ്റപ്പെടുത്തിയിട്ടുപോലും മോദിജി നിശബ്ദത തുടരുകയാണ്. ഇപ്പോൾ മോദിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായ തെരഞ്ഞെടുപ്പുകളും കഴിഞ്ഞിരിക്കുന്നു.- സാവന്ത് പറഞ്ഞു.
ഇന്ത്യയിൽ ഇന്ന് 3,68,147 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് ലക്ഷത്തിൽ കൂടുതൽ കോവിഡ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന പന്ത്രണ്ടാമത്തെ ദിവസമാണ് ഇന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.