സ്വന്തം മണ്ഡലത്തിലും മോടിയില്ലാതെ മോദി; ഭൂരിപക്ഷം കുറഞ്ഞു

ന്യൂഡൽഹി: സ്വന്തം മണ്ഡലത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനപിന്തുണ നഷ്ടമായി. 2019ൽ വാരാണസിയിൽ 4.7 ലക്ഷം ഭൂരിപക്ഷം നേടി വിജയിച്ച മോദിക്ക് ഇക്കുറി ലഭിച്ചത് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം മാത്രം.

കോൺഗ്രസിന്റെ അജയ് റായിക്ക് 4,60,457 വോട്ടുകളാണ് ലഭിച്ചത്. മോദിക്ക് 6,12,970 വോട്ടുകളും. ആദ്യ റൗണ്ടിൽ അജയ് റായ് 11480 വോട്ട് നേടിയപ്പോൾ മോദി 5,257 വോട്ട് മാത്രമാണ് നേടിയത്.

6,223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. മൂന്ന് റൗണ്ട് കഴിഞ്ഞതിന് ശേഷമാണ് മോദിയുടെ ലീഡ് ഉയർന്നത്.

Tags:    
News Summary - Modi has no patience even in his own constituency; Majority decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.