മോദിജി, നീതി താങ്കളുടെ 'അനുവാദത്തിന്' കാത്തിരിക്കുകയാണ് -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പോക്സോ അടക്കമുള്ള കേസുകൾ എടുത്തിട്ടും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങിന്‍റെ രാജി ആവശ്യപ്പെടാത്തതിൽ, പ്രധാനമന്ത്രി നരേന്ദ്ര മോജദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നീതി താങ്കളുടെ "അനുവാദ"ത്തിനായി കാത്തിരിക്കുയാണെന്നും പ്രിയങ്ക  ഗാന്ധി പ്രധാനമന്ത്രിയോട് പറഞ്ഞു. തന്‍റെ പാർട്ടിയോ നേതാക്കളോ ആവശ്യപ്പെട്ടാൽ രാജി വെക്കുമെന്ന് ബ്രിജ് ഭൂഷൺ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

" നരേന്ദ്രമോദി ജി, അദ്ദേഹത്തോട് ചോദിക്കൂ. നീതി താങ്കളുടെ 'അനുവാദത്തിനായി' കാത്തിരിക്കുകയാണ്" പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവർ ആവശ്യപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് സിങ് പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. നേരത്തെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കണ്ട പ്രിയങ്ക അവർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു.

രാജ്യത്തിന്‍റെ ആഭിമാന താരങ്ങൾ അടക്കം സമരം ചെയ്തിട്ടും കേസെടുക്കാൻ തയാറാവാതിരുന്ന ഡൽഹി പൊലീസ് സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ബി.ജെ.പി എം.പിക്കെതിരെ രണ്ട് എഫ്‌.ഐ.ആറുകൾ ഫയൽ ചെയ്തത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് പോക്‌സോ വകുപ്പും ചുത്തിട്ടുണ്ട്.

ഒരാഴ്ചമുമ്പാണ് താരങ്ങൾ ജന്തർമന്തറിൽ സമരം തുടങ്ങിയത്. സിങിനെ അറസ്റ്റു ചെയ്യാതെ സമരം നിർത്തില്ലെന്ന കർശന നിലപാടിലാണ് ഗുസ്തി താരങ്ങൾ. സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയ രാജ്യത്തിന്റെ അഭിമാന താരങ്ങളാണ് ജന്തർ മന്തറിൽ സമരം തുടരുന്നത്. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി എത്തുന്നവർ വധിക്കുകയാണ്. 

Tags:    
News Summary - Modi ji, justice awaits your yes': Priyanka Gandhi's swipe at PM over Brij Bhushan's remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.