ലോക നേതാക്കളുമായി ബന്ധം പെരുപ്പിച്ചുകാട്ടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പകരം പാർലമെന്‍റിൽ കൂടുതൽ സമയം ചെലവഴിക്കുകയാണ് അദ്ദേഹം വേണ്ടതെന്നും കുറ്റപ്പെടുത്തി അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥ വായനക്കാരിെലത്തി. നവാസ് ശരീഫിനെ ലാഹോറിലെത്തി കണ്ടത് അനാവശ്യവും അസ്ഥാനത്തുമായെന്നും പ്രണബ് പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നു.
ആത്മകഥയുടെ നാലാം വാള്യമായ The Presidential Years: 2012-2017 ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് വിടപറയുംമുമ്പ് പുസ്തകത്തിന്റെ കരടിന് അദ്ദേഹം അന്തിമാനുമതി നൽകിയിരുന്നു.
'വ്യക്തിഗത സൗഹൃദങ്ങൾ പറയുന്നത് ഞാൻ ശക്തമായി വിമർശിക്കുന്നു. കാരണം സൗഹൃദം രാജ്യങ്ങൾ തമ്മിലാണ്. അത്തരം പ്രത്യേക സൗഹൃദങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടെന്ന വിശ്വാസം എനിക്കില്ല''- പുസ്തകത്തിലെ വരികൾ ഇങ്ങനെ പോകുന്നു. ബംഗാളിൽനിന്നായിട്ടും ബംഗ്ലദേശിനോട് താൻ പുലർത്തിയ ബന്ധം പോലും രാഷ്ട്രീയമായിരുന്നുവെന്ന് പ്രണബ് അനുബന്ധമായി പറയുന്നുണ്ട്.
2015ൽ ക്ഷണിക്കാത്ത അതിഥിയായി ലാഹോറിൽ പറന്നിറങ്ങി അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ
മോദി കണ്ടത് അനാവശ്യമായിരുന്നുവെന്ന് ഖണ്ഡിതമായി പറയുന്നു, പുസ്തകം.
'ഏകാധിപത്യപരം, എതിർക്കുന്നവർക്ക് ചെവി കൊടുക്കണം'
ഏകാധിപത്യമനസ്സോടെയാണ് മോദിയുടെ പ്രവർത്തനമെന്നും എതിർക്കുന്നവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാൻ അദ്ദേഹം തയാറാകണമെന്നും പ്രണബ് ആവശ്യപ്പെടുന്നുണ്ട്. ആദ്യ അഞ്ചു വർഷം കൂടുതൽ ഏകാധിപത്യ മനസ്സ് പ്രകടമാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്. ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, അടൽ ബിഹാരി വാജ്പെയ്, സിങ് തുടങ്ങിയവരെ മോദി മാതൃകയാക്കാനും ഉപദേശിക്കുന്നു.
മൻമോഹൻ കാലത്തെ കുറിച്ച് പറയുേമ്പാൾ, നല്ല ഭരണം കാഴ്ചവെക്കേണ്ട നേരത്ത് യു.പി.എ സഖ്യം നിലനിർത്താനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹമെന്നാണ് വാക്കുകൾ. തനിക്ക് കൂടുതൽ സജീവ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ സാധിച്ചിരുന്നുവെങ്കിൽ കോൺഗ്രസിന് അധികാരം പോകില്ലായിരുന്നുവെന്നുകൂടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.