ബംഗളൂരു: 14ാമത് പ്രവാസി ഭാരതീയ ദിവസ് സംഗമം ആസൂത്രിതമായി ‘മോദി, പരിവാര്‍ സംഗമ’മായി മാറ്റി. പ്ളീനറി സെഷനുകളിലേക്ക് പ്രഭാഷകരെ തെരഞ്ഞെടുത്തത് മുതല്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളില്‍വരെ ‘മോദി പരിവാറിന്’ വ്യക്തമായ മേല്‍ക്കൈ ലഭിച്ചു. വ്യക്തമായ സംഘ് പരിവാര്‍ ബന്ധമുള്ളവരെയാണ് സെഷനുകളില്‍ പലതിലും മുഖ്യപ്രഭാഷകരായി തെരഞ്ഞെടുത്തതെങ്കില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളില്‍ നാലുപേരെങ്കിലും മോദിയുടെ പൊതുപരിപാടികളുടെ മാനേജര്‍മാരുമായിരുന്നു. ‘പൊതുസേവനം, സമുദായ സേവനം’ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുത്തിയാണ് ഇവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കിയത്. മലേഷ്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പരിവാര്‍ സേവകര്‍ക്കും വേദികളില്‍ മുഖ്യ പരിഗണന ലഭിച്ചു.

പ്ളീനറി സെഷനുകളില്‍ പ്രസംഗകരായത്തെിയ 110 പേരില്‍ 28 പേര്‍ക്ക് വ്യക്തമായ സംഘ് പരിവാര്‍ ബന്ധമുണ്ടെന്ന് സംഘാടകരില്‍ ചിലര്‍തന്നെ സ്വകാര്യമായി സമ്മതിക്കുന്നു. പ്രവാസി സംഗമ വേദിയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ഇവരാണ് വിവിധ രംഗങ്ങളിലെ പ്രവാസികളുടെ സംഭാവനകള്‍ എന്തുവേണമെന്നതിനെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

പ്രവാസി സമ്മാന്‍ ജേതാക്കളിലെ നാലുപേര്‍ക്ക് സംഘ് ബന്ധമുള്ളതായി ഇതിനകം സൂചന ലഭിച്ചിട്ടുണ്ട്. 2014 സെപ്റ്റംബറില്‍ നരേന്ദ്രമോദി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ ‘മോദി ഷോ’യുടെ സംഘാടകര്‍ക്ക് പ്രവാസി അവാര്‍ഡ് ലഭിച്ചത് ഏറെ ചര്‍ച്ചയായി.  അമേരിക്കയില്‍നിന്നുള്ള ഡോ. ഭരത് ഹരിദാസ് ബരായ്, ഡോ. മഹേഷ് മത്തേ  എന്നിവരുടെ പുരസ്കാരങ്ങളാണ് ചര്‍ച്ചയായത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ ‘മാനേര്‍ജമാര്‍’ ആയിരുന്നു ഇവര്‍. ഇരുവര്‍ക്കും ‘കമ്യൂണിറ്റി സര്‍വിസ്’ വിഭാഗത്തിലാണ് പുരസ്കാരം. തായ്ലന്‍ഡിലെ ബിസിനസുകാരന്‍ സുശീല്‍കുമാര്‍ സറാഫ്, മൗറീഷ്യസിലെ പ്രവിന്ദ്കുമാര്‍ ജുഗ്നാഥ് എന്നിവരുടെ പുരസ്കാരങ്ങളും ഈ അര്‍ഥത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

സംഗമത്തില്‍ മോദി എത്തിയ ദിവസം അദ്ദേഹത്തിനായി ജയ് വിളിക്കാനും ‘നമോ നമോ’ വിളിക്കാനും പ്രത്യേക സംഘങ്ങളത്തെന്നെ അണിനിരത്തിയിരുന്നു. വേദികളില്‍ സ്ഥാപിച്ച വലിയ സ്ക്രീനുകളില്‍ മൂന്നുദിവസവും സദാ മുഴങ്ങിയിരുന്നതും മോദിയുടെ പ്രസംഗമായിരുന്നു.

 

Tags:    
News Summary - MODI IN pravasi bharatiya divas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.