ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ജയിച്ച് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടർന്നേക്കുമെന്ന് എ.ബി.പി ന്യൂസ്-സി വോട്ടർ സർവേ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം 276 സീറ്റും കോൺഗ്രസ് 112 സീറ്റും നേടുമെന്നും സർവേ പറയുന്നു. മറ്റു പാർട്ടികൾക്ക് 155 സീറ്റുകൾ ലഭിക്കും.
ദക്ഷിണ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾക്കായിരിക്കും മേൽക്കൈ.
കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ആകെയുള്ള 129 സീറ്റുകളിൽ യു.പി.എക്ക് 32 സീറ്റുകളും എൻ.ഡി.എക്ക് 21 സീറ്റുകളും ലഭിക്കും. കേരളത്തിൽ യു.ഡി.എഫിന് 16 സീറ്റും എൽ.ഡി.എഫിന് നാല് സീറ്റും കിട്ടുമെന്നാണ് സർവെയിലെ മറ്റൊരു കണ്ടെത്തൽ.
പ്രാദേശിക പാർട്ടികൾക്ക് 76 സീറ്റുകൾ ലഭിക്കും. ഡൽഹി, ഹരിയാന സംസ്ഥാനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കും. അതേസമയം, പഞ്ചാബിൽ 13ൽ 12 സീറ്റും കോൺഗ്രസ് നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, സംസ്ഥാനങ്ങൾ എൻ.ഡി.എ നേടും.
അതേസമയം, മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും കൈകോർത്താൽ സഖ്യത്തിന് 48ൽ 30 സീറ്റുകളും നേടാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.