ന്യൂഡൽഹി: സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും മുത്തലാഖ്, ശബരിമല വിഷയങ്ങൾ സമാനമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് സ്ത്രീ-പുരുഷ തുല്യതയുടേതാണ്. ശബരിമലയിലെ യുവതി പ്രവേശന വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണ് -മോദി പറഞ്ഞു.
വാർത്താചാനൽ ഏജൻസിയായ എ.എൻ.െഎക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മുസ്ലിം സ്ത്രീകളുടെ അവകാശ, അഭിമാന സംരക്ഷണത്തിനെന്ന പേരിൽ മുത്തലാഖ് ഒാർഡിനൻസ് ഇറക്കുന്ന കേന്ദ്രസർക്കാറും ബി.ജെ.പിയും ശബരിമല പ്രവേശന കാര്യത്തിൽ സ്ത്രീകളോട് വിവേചനപരമായ നിലപാട് സ്വീകരിക്കുന്നതിലെ വൈരുധ്യം ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ വിശദീകരണം.
സാമൂഹിക നീതിയും ലിംഗ സമത്വവും കണക്കിലെടുത്ത് മുത്തലാഖ് വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് സാമുദായിക വിഷയങ്ങളിൽ കൈകടത്തുന്നതായി വ്യാഖ്യാനിക്കാൻ പാടില്ലെന്ന് മോദി പറഞ്ഞു. സുപ്രീംകോടതി മുത്തലാഖ് വിലക്കിയ ശേഷമാണ് കേന്ദ്രസർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നത്. ഭരണഘടനക്ക് അനുസൃതമായി ഇൗ വിഷയത്തിൽ പരിഹാരം ഉണ്ടാക്കുമെന്ന് ബി.ജെ.പി പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതുമാണ് -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.