മനുഷ്യകുലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദം -മോദി

ഒസാക: മനുഷ്യകുലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് അംഗരാജ് യങ്ങൾ ഭീകരതക്കെതിരായ പോരാട്ടത്തിന് മുന്നോട്ട് വരണമെന്നും ജി 20 ഉച്ചക്കോടിക്കിടെ ബ്രിക്സ് തലവൻമാരുമായി നടത്തി യ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.

മൂന്ന് പ്രധാനവെല്ലുവിളികളാണുള്ളത്. ഭീകരത എറ്റവും വലിയ വെല്ലുവിളിയാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് മാത്രമല്ല, അതുവഴി സാമ്പത്തിക തകർച്ചയും വികസന മുരടിപ്പും മതസൗഹാർദം തകരുകയും ചെയ്യുന്നു. ഭീകരതക്കെതിരെ എല്ലാവരും ഒറ്റക്കെട്ടാകണമെന്നും മോദി പറഞ്ഞു.

സാമ്പത്തിക രംഗവും വ്യവസായ രംഗവും നവീകരിക്കണം. ഗ്യാസ്, എണ്ണ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാവണം. കാലവസ്ഥാ വ്യതിയാനത്തിന് പരിഹരമായി പുനരുപയോഗ ഊര്‍ജം ഉപയോഗിക്കണമെന്നും ആഗോള തലത്തില്‍ ഇതിനുള്ള ശ്രമങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നുവരണമെന്നും മോദി ചര്‍ച്ചയില്‍ പറഞ്ഞു.

ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്‍മാരായ ബ്രസീല്‍ പ്രസിഡന്‍റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ രാംഫോസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Modi says terrorism the 'biggest threat' to humanity-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.