മോദി ജൂലൈ നാലിന്​ ഇസ്രായേലിലെത്തും

ജറൂസലം: മൂന്നുദിവസത്തെ സന്ദർശനത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ നാലിന്​ ഇസ്രായേലിലെത്തും. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്​ നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ​െനതന്യാഹുവുമായി കൂടിക്കാഴ്​ച നടത്തുന്ന മോദി, തെൽഅവീവിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യും. 80,000 ഇന്ത്യൻ ജൂതന്മാരാണ്​ ഇസ്രായേലിലുള്ളത്​. 

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തി​​​െൻറ 25ാം വാർഷികത്തി​​​െൻറ ഭാഗമായാണ്​ മോദി ഇസ്രായേലിലെത്തുന്നത്​. ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്നപ്പോൾ 2006ൽ മോദി ഇസ്രായേൽ സന്ദർശിച്ചിരുന്നു. 

Tags:    
News Summary - Modi visit israyel on julay 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.