ന്യൂഡൽഹി: സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കാര്യക്ഷമമായ പൊലീസ് സംവിധാനത്തിനു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെയും ഉന്നാവിലെയും ബലാത്സംഗക്കൊലകളിൽ രാജ്യത്തുടനീളം പ്രതിേഷധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
പുണെയിൽ നടക്കുന്ന പൊലീസ് മേധാവികളുടെ സമ്മേളനത്തിലാണ് കാര്യക്ഷമമായ പൊലീസ് സംവിധാനത്തിെൻറ ആവശ്യകത മോദി വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിെല എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസം പകരുന്നവിധത്തിൽ പൊലീസിെൻറ പ്രതിച്ഛായ ഉയർത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കണം.
സാധാരണക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടും പൊലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ സഹായകരമാകും. ൈദനംദിന ജോലികളിൽ പൊലീസ് സമ്മർദം അനുഭവിക്കുന്നുണ്ടെങ്കിലും ദേശീയ താൽപര്യം മുൻനിർത്തി സമൂഹത്തിലെ ദുർബലരുടെയും പാവെപ്പട്ടവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.